X

കൈവെട്ട് കേസില്‍ വിധി ഏപ്രില്‍ ആറിന്

അഴിമുഖം പ്രതിനിധി

തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ഏപ്രില്‍ ആറിന് വിധി പറയും. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പറയുക. ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് മുസ്ലീം തീവ്രവാദികള്‍ അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. കേസിന് തീവ്രവാദ സ്വഭാവമുള്ളതിനാല്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

2010 ജൂലൈയിലാണ് മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അദ്ധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടി മാറ്റിയത്. കേസില്‍ 33 പ്രതികളാണുള്ളത്. വധശ്രമം, അന്യായമായി സംഘം ചേരല്‍, ഗൂഡാലോചന, സ്‌ഫോടക വസ്തു നിരോധന നിയമം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതെസമയം കേസിലെ മുഖ്യ ആസൂത്രകനും പ്രധാന പ്രതിയുമായ എം.കെ നാസറിനെ ഇതുവരെ പിടിക്കാനായിട്ടില്ല.

This post was last modified on December 27, 2016 2:54 pm