X

കാര്‍ഗില്‍ യുദ്ധ ഭടന്‍ ചാരക്കേസില്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താനെതിരെ പോരാടിയ ജവാനെ ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ഐഎസ്‌ഐയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് അറസ്റ്റ് ചെയ്തു. സൈന്യത്തില്‍ നിന്നും വിരമിച്ച മുനവര്‍ അഹമ്മദ് മിര്‍ ആണ് അറസ്റ്റിലായത്. ചാരപ്രവര്‍ത്തനത്തിന് നേരത്തെ അറസ്റ്റിലായ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനും സര്‍ക്കാര്‍ ജീവനക്കാരും എതിരായ അന്വേഷണത്തിനിടയിലാണ് മുനവറിന്റെ പങ്കും വെളിപ്പെട്ടത്. ദല്‍ഹി ക്രൈം ബ്രാഞ്ചും ജമ്മുകശ്മീര്‍ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്ത ഇയാളെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി. ജമ്മുകശ്മീര്‍ ഭരണകക്ഷിയായ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു ഇയാള്‍.

ഇയാള്‍ പാക് ചാര ഏജന്‍സിക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് എതിരെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ താന്‍ ചാര പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും തെറ്റായിട്ടാണ് അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

This post was last modified on December 27, 2016 3:25 pm