X

കശ്മീര്‍ ഇന്ത്യയുടേതല്ലെന്നു പാകിസ്താന്‍

അഴിമുഖം പ്രതിനിധി

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്ഥാന്‍. കാശ്മീര്‍ ഇന്ത്യയുടേത് അല്ലെന്നും കശ്മീരിന്‍റെ ഭാവി തീരുമാനിക്കേണ്ടത് ഐക്യരാഷ്ട്രസഭയാണെന്നും പാകിസ്ഥാന്‍ പ്രതിനിധി മലീഹ ലോദി യുഎന്നില്‍ പറഞ്ഞു. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണ്. മുനുഷ്യാവകാശ ലംഘനമാണ് കാശ്മീരില്‍ നടക്കുന്നത്. കാശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ മറച്ചുവെക്കുന്നതിനാണ് ഇന്ത്യ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്നും പാകിസ്ഥാന്‍ ആരോപിച്ചു. കാശ്മീരികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് യുഎന്‍ പൊതുസഭയും ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്നാണ്. 70വര്‍ഷമായി ഇന്ത്യ കശ്മീര്‍ ജനതയെ ബലംപ്രയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും മലീഹ പറഞ്ഞു. ജമ്മു-കാശ്മീര്‍ ഇന്ത്യയുടെ പ്രധാനഭാഗമാണെന്നും അതിനായുള്ള സ്വപ്‌നം ഉപേക്ഷിച്ചേക്കാനും സുഷമ സ്വരാജ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെപ്പറ്റിയും പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നാവശ്യവും അവര്‍ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ചു.

അതേസമയം പാക് പ്രതിനിധിയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യൻ പ്രതിനിധി ഇനാം ഗംഭീർ യുഎന്നില്‍ പ്രസംഗിച്ചു. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് പറഞ്ഞ ഇനാം ഗംഭീർ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ കെട്ടുകഥകൾ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു. ഉറി ആക്രമണം നടത്തിയ ഭീകരർ ഉപയോഗിച്ചത് പാക് മുദ്രയുള്ള ആയുധങ്ങളാണെന്നും അവർ വ്യക്തമാക്കി. സ്വന്തം മണ്ണ് മറ്റൊരു രാജ്യത്തിനെതിരായ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പാക്കിസ്ഥാന് കഴിയണമെന്നും അവർ അറിയിച്ചു.1971ൽ പാക്കിസ്ഥാൻ നടത്തിയ വംശഹത്യ ഓർക്കുന്നുണ്ടോയെന്നും ഇനാം ഗംഭീർ ചോദിച്ചു. പാക്കിസ്ഥാന് പരാജയപ്പെട്ട രാജ്യമാണെന്നും അവർ പറഞ്ഞു.

This post was last modified on December 27, 2016 2:26 pm