X

പാക്കിസ്ഥാനുമായുള്ള സൗഹൃദ രാഷ്ട്ര പദവി പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാനുമായുള്ള സൗഹൃദ രാഷ്ട്ര പദവി പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. വിദേശകാര്യ വകുപ്പിലെയും വാണിജ്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം വ്യാഴാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നത്.

1996-ല്‍ ഗാട്ട് കരാറിന്റെ ഭാഗമായിട്ടാണ് പാക്കിസ്ഥാന് സൗഹൃദ രാഷ്ട്ര പദവി നല്‍കിയത്. ഇതനുസരിച്ച് ലോകവ്യാപര സംഘടനയിലെ മറ്റ് അംഗങ്ങളെക്കാള്‍ കൂടുതല്‍ പരിഗണന പാക്കിസ്ഥാന് ഇന്ത്യ നല്‍കിവരുന്നുണ്ടായിരുന്നു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗഹൃദ രാഷ്ട്ര പദവി പുനഃപരിശോധിക്കാന്‍ തീരുമാനമെടുത്തത്.

ഇന്ത്യ സൗഹൃദ രാഷ്ട്ര പദവി ഉപേക്ഷിച്ചാല്‍ പാക്കിസ്ഥാന് അത് വന്‍ തിരിച്ചടിയാകും. അസോച്ചത്തിന്റെ വെളിപ്പെടുത്തല്‍ പ്രകാരം പാക്കിസ്ഥാന്റെ 205-16ലെ മുഴുവന്‍ ചരക്ക് ഇടപാട് 2.67 ബില്ല്യണ്‍ ഡോളര്‍ എന്ന കുറഞ്ഞനിരക്കാണ്. ഇന്ത്യയുടെത് 641 ബില്ല്യണ്‍ ഡോളറാണ്. പാക്കിസ്ഥാന്റെ ചരക്ക് ഇടപാടില്‍ ഇന്ത്യയുടെ തീരുമാനം നിര്‍ണയാകമാവുമെന്നാണ് കരുതുന്നത്.

അന്‍പത്താറു വര്‍ഷം പഴക്കമുള്ള സിന്ധു നദീതട ജലവിനിയോഗ കരാറില്‍ തീരുമാനമെടുക്കുന്നതിനു ചേര്‍ന്ന യോഗത്തിനുപിന്നാലെയാണ് സൗഹൃദരാഷ്ട്ര പദവി സംബന്ധിച്ചും ചര്‍ച്ച നടത്തുന്നത്.

This post was last modified on December 27, 2016 2:26 pm