X

കാശ്മീര്‍: ചര്‍ച്ചയെയല്ല, എതിര്‍ത്തത് അര്‍ഥശൂന്യമായ അഭ്യാസങ്ങളെയെന്ന് ഹുറിയത്ത് നേതാവ് ഗീലാനി

അഴിമുഖം പ്രതിനിധി

കാശ്മീര്‍ വിഷയത്തില്‍ സര്‍വകക്ഷി സംഘവുമായിട്ടുള്ള ചര്‍ച്ചയെയല്ല എതിര്‍ത്തത് മറിച്ച് അവരുടെ ‘അര്‍ഥശൂന്യമായ അഭ്യാസങ്ങളോ’ടുള്ള വിയോജിപ്പാണ് പ്രകടിപ്പിച്ചതെന്ന് ഹുറിയത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി. കഴിഞ്ഞ ദിവസം തന്‍റെ വീട്ടിലെത്തിയ സര്‍വകക്ഷി സംഘത്തിന് മുന്‍പി‌ല്‍ ഗീലാനി അക്ഷരാര്‍ത്ഥത്തില്‍ വാതില്‍ കൊട്ടിയടച്ചിരുന്നു.  കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഒരു ഗുണവുമില്ലാത്തതാണ്  എം പിമാരുടെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെന്ന് ഗീലാനി പറഞ്ഞു.  

സമാധാനത്തിന് ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും കാശ്മീരില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് കേന്ദ്രവും സംസ്ഥാനത്തെ ബിജെപി-പിഡിപി സഖ്യത്തിലുള്ള ഭരണകൂടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുദ്ഗാം ജില്ലയിലെ പാന്‍സാനില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സര്‍വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ചതിന്റെ കാരണം വ്യക്തമാക്കിയത്. വീട്ടുതടങ്കലില്‍ കഴിയുന്ന ഗീലാനി ഫോണിലൂടെയാണ് പരിപാടിയില്‍ പ്രസംഗിച്ചത്. 

This post was last modified on December 27, 2016 2:29 pm