X

മന്ത്രി കെ സി ജോസഫ് പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെ സി ജോസഫ് പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തെറ്റുപറ്റിയെന്നും ഖേദിക്കുന്നുവെന്നും മന്ത്രി സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മന്ത്രി കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പും പറഞ്ഞിരുന്നു. എന്നാല്‍ ഇത് കോടതി സ്വീകരിച്ചില്ല. കോടതിയില്‍ മാപ്പ് പറഞ്ഞാല്‍ എല്ലാവരും അറിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങളോടാണ് മന്ത്രി മാപ്പ് പറയേണ്ടത്.

ഫേസ് ബുക്കില്‍ രേഖപ്പെടുത്തിയ അഭിപ്രായമാണ് കെ സി ജോസഫിനെ കോടതിയലക്ഷ്യ കേസില്‍പ്പെടുത്തിയത്. ഫേസ്ബുക്കിലൂടെ മാപ്പ് പറയാമെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എങ്ങനെ മാപ്പ് പറയണമെന്ന് മന്ത്രിക്ക് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. സിപിഐഎം നേതാവും എംഎല്‍എയുമായ ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് കെ സി ജോസഫിനോട് പരസ്യമായി മാപ്പ് പറയാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് മാര്‍ച്ച് പത്തിലേക്ക് മാറ്റി.

This post was last modified on December 27, 2016 3:49 pm