X

ഇപിഎഫ് പലിശയ്ക്ക് മാത്രം നികുതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം

അഴിമുഖം പ്രതിനിധി

പ്രോവിഡന്റ് ഫണ്ടിലെ തുകയ്ക്ക് ലഭിക്കുന്ന പലിശയുടെ 60 ശതമാനം തുകയ്ക്കാണ് ഏപ്രില്‍ ഒന്നു മുതല്‍ നികുതി ഈടാക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പിഎഫ് പിന്‍വലിക്കുമ്പോള്‍ 60 ശതമാനം തുകയ്ക്ക് പലിശ ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ വിശദീകരണവുമായി എത്തിയത്. ആദ്യമായാണ് ഒരു സര്‍ക്കാര്‍ പിഎഫില്‍ നികുതി ഏര്‍പ്പെടുത്തുന്നതെന്ന് വിമര്‍ശനം ഉണ്ടായിരുന്നു.

ഉയര്‍ന്ന ശമ്പളമുള്ള അഞ്ചിലൊന്ന് ജീവനക്കാരെ മാത്രമേ ബജറ്റ് നിര്‍ദ്ദേശം ബാധിക്കുകയുള്ളൂവെന്ന് സെക്രട്ടറി വിശദീകരിച്ചു. പിഎഫ് തുകയ്ക്ക് നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. ഏപ്രില്‍ ഒന്നിനുശേഷം ലഭിക്കുന്ന നികുതിയുടെ അറുപത് ശതമാനത്തിന് നികുതി നല്‍കണം. പലിശ പെന്‍ഷന്‍ സ്‌കീമുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നികുതിയില്‍ നിന്ന് ഇളവ് ലഭിക്കും. ഇത് ഒരു വരുമാനം ലക്ഷ്യമിട്ടു കൊണ്ടുള്ളതല്ല ഇതെന്ന് അദ്ദേഹം വിശദമാക്കി.

This post was last modified on December 27, 2016 3:49 pm