ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ ഞെട്ടിക്കുന്ന കാരണം. 27 കാരിയായ തുഷാര മരിച്ചത് പട്ടിണി കിടന്നാണെന്നാണ് പൊലീസ് പറയുന്നത്. സ്ത്രീധനത്തിന്റെ പേരിലാണ് തുഷാരയെ ഭര്‍ത്താവും അമ്മയും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊന്നത്.
മാര്‍ച്ച് 21 അര്‍ദ്ധരാത്രിയോടെയാണ് തുഷാര മരിച്ചത്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍-വിജയലക്ഷ്മി ദമ്പതിയുടെ മകളാണ് തുഷാര. യുവതിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെയാണ് മരണത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നത്. മരിക്കുമ്പോള്‍ തുഷാര ഏതാണ്ട് അസ്ഥികൂടംപോലെ ആയിരുന്നു. വെറും 20 കിലോ മാത്രമായിരുന്നു 27 കാരിയായ ആ യുവതിയുടെ ശരീരഭാരം. യുവതി കടുത്ത ശാരീരിക-മാനസിക പീഡനങ്ങള്‍ക്കായിരുന്നു വിധേയയായിരുന്നത്. ഭക്ഷണം കൊടുക്കാതെ, ഇടയ്ക്ക് പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിര്‍ത്തു നല്‍കുകയുമായിരുന്നു ചെയ്തിരുന്നത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ക്രൂരതയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. തുഷാരയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ചന്തുലാല്‍(30) ഇയാളുടെ അമ്മ ഗീത ലാല്‍(55) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
This post was last modified on March 30, 2019 6:58 am
Leave a Comment