കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ഫാ. ആന്റണി മാടശ്ശേരി അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ്ഫാ. ആന്റണിയെ അറസ്റ്റ് ചെയ്യുന്നത്. പഞ്ചാബിലെ പ്രതാപ് പുരയിലെ താമസസ്ഥലത്ത് നിന്നാണ് ഫാ. ആന്റണി കസ്റ്റഡിയില്‍ എടുക്കുന്നത്. കണക്കില്‍പ്പെടാത്ത 10 കോടിയോളം രൂപയും ഇവിടെ നിന്നും പിടികൂടിച്ചെടുത്തിട്ടുണ്ട്.
ഫാ.ആന്റണിക്കൊപ്പം വേറെ നാലുപേരെയും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി. ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാള്‍ എന്നും ഫാ. ആന്റണി അറിയപ്പെടുന്നുണ്ട്.
ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയായി നില്‍ക്കുന്നത് ഫാ. ആന്റണിയാണെന്ന് ആരോപണമുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളിലും ഫാ. ആന്റണിയുടെ പേര് പറഞ്ഞ് കേട്ടിരുന്നു.
ഫാ. ആന്റണി മാടശ്ശേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ന് രാവിലെ എട്ടരയോടെ പൊലീസ് പുറത്തു വിടുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഖന്ന പൊലീസ് എസ്എസ്പി ധ്രുവ് ദാഹിയ വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.
This post was last modified on March 30, 2019 9:45 am
Leave a Comment