X

മറ്റൊരു രക്തസാക്ഷിക്കായി അഭിമന്യൂ എഴുതിയ പോരാട്ടവീറുള്ള വാക്കുകൾ

രക്തസാക്ഷി കെവി സുധീഷിനെക്കുറിച്ച് അഭിമന്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മഹാരാജാസ് കോളജിൽ മതതീവ്രവാദ സംഘടനയായ കാംപസ് ഫ്രണ്ട് കൊലപ്പെടുത്തിയ അഭിമന്യൂ ജനുവരി മാസം ഇരുപത്തഞ്ചാം തിയ്യതി തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഇങ്ങനെ അപ്ഡേറ്റ് ചെയ്തു: “മരിച്ചത് കമ്മ്യൂനിസ്റ്റുകാരനായതുകൊണ്ട് ആ അച്ഛനമ്മമാരുടെ കണ്ണീരിന്റെ കണക്കെടുക്കാനോ വെട്ടുകളുടെ എണ്ണമെടുക്കാനോ ഒന്നുമായി ഒരുമാധ്യമ പണ്ഡിതന്മാരും അരാഷ്ട്രീയ ജീവികളും ഒന്നും ആവഴി വന്നില്ല..
ഒരു കവിയുടെ തൂലികയിലും വെട്ടുവഴിക്കവിതകൾ പിറന്നില്ല.. എങ്കിലും #സുധീഷ് ഇന്നും ജീവിക്കുന്നു…ഓരോ പോരാളിയുടെ മനസ്സിലും… ജ്വലിക്കുന്നഓർമയായി…
#ലാൽസലാം #സഖാവെ.”

1994 ജനുവരി 26ന് കണ്ണൂരിൽ വെച്ച് ആർഎസ്എസ്സുകാർ കൊല ചെയ്ത കെവി സുധീഷിനെ ഓർമിക്കുകയായിരുന്നു അഭിമന്യൂ. തന്റെ പ്രൊഫൈലിലെ പോസ്റ്റുകളിലുടനീളം രാഷ്ട്രീയം മാത്രമാണ് അഭിമന്യൂ വിഷയമാക്കിയത്. അവയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ അഭിമന്യൂ എത്രമാത്രം ജനകീയനായിരുന്നുവെന്ന് കാണിച്ചു തരുന്നുണ്ട്.

കെവി സുധീഷിനെ കൊലപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസം പത്രങ്ങളിൽ വന്ന വാർത്തകളിൽ നിന്നുള്ള ഉദ്ധരണികളും ചേർത്താണ് അഭിമന്യൂവിന്റെ പോസ്റ്റ്. കെവി സുധീഷിന്റെ ചിത്രവും കൂടെ ചേർത്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

24വർഷമാവുന്നു …1994 ജനുവരി 26ന് അന്ന് കണ്ണൂരിൽകേരളം കണ്ട ഏറ്റവും ഭീകരമായ ഒരുഅരും കൊല SFIയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവും കണ്ണൂർ ജില്ല കൌണ്സിൽഅംഗവുമായിരുന്ന കെ. വി. സുധീഷ് എന്ന യുവപോരാളി അന്ന് കൊല ചെയ്യപ്പെട്ടു..സ്വന്തം വീട്ടിൽകിടന്നുറങ്ങുമ്പൊഴായിരുന്നു പുലർച്ചെ 1. 15 ഓടെ ആർ എസ്എസ് കൊലയാളി സംഘം മാരകായുധങ്ങളുമായി വാതിൽചവിട്ടി പൊളിച്ചു കടന്നുവന്നത്..

.ഇനി പത്രത്തിൽ നിന്നും ഏതാനും വരികൾ…”മോട്ടോർ മെക്കാനിക്കായ അച്ഛൻ നാരായണേട്ടന്റെയും അമ്മ നളിനിയുടെയും കണ്മുന്നിലിട്ടുഏകമകന്റെ ശരീരം തുണ്ടു തുണ്ടായി മാറുമ്പോൾ അവർക്കതുഅത് കണ്ടു നിൽക്കേണ്ടി വന്നു… ഞങ്ങളെ രണ്ടുപേരെയും കൊന്നാലും മോനെ കൊല്ലരുതെയെന്നുഅവർകെഞ്ചി നോക്കി… വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തുകയറിയ അക്രമികളെ നിലവിളിച്ചു കൊണ്ട് തടഞ്ഞനാരയണേട്ടനെ അവർ വെട്ടിയും ചവിട്ടിയും വീഴ്ത്തി..ഒരുറുമ്പിനെ പോലും നോവിക്കാത്തഎന്റെ മോനെ എന്തിനു കൊല്ലുന്നുവെന്നഅമ്മയുടെ ദീനരോദനവും അക്രമികൾ കേട്ടില്ല.. മകന്റെ ചുടുചോര വീണതറയിൽ ബോധരഹിതയായി അവർ വീണു… വെട്ടു കൊണ്ടശേഷം സുധീഷ് ഒരു നിമിഷം പോലും ജീവിച്ചിരിക്കാനിടയില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അത്രമാരകമായിരുന്നു മുറിവുകൾ….തലയിലും പുറത്തും ശരീരമാസകലവും ആഴത്തിലുള്ള 37വെട്ടുകളേറ്റ സുധീഷ് കിടപ്പു മുറിക്കു തൊട്ടടുത്ത മുറിയിൽഅച്ഛനമ്മമാരുടെ കണ്മുമ്പിൽ പിടഞ്ഞു പിടഞ്ഞുമരിച്ചു…മഴു കൊണ്ടുള്ള വെട്ടേറ്റു കണങ്കാലുകൾ അറ്റ്വീണു…നെറുകയിൽ10 സെ. മീറ്റർ ആഴത്തിൽ വെട്ടേറ്റു.മനുഷ്യ പിശാചുക്കൾ വെട്ടിപ്പൊളിച്ചിട്ടശരീരം കണ്ടവരെയെല്ലാം നടുക്കി. മഴു കൊണ്ടുള്ള വെട്ടുതടുക്കാൻ ശ്രമിച്ച സുധീഷിന്റെ ഇരു കൈകളും

കൈവെട്ടു സംഘങ്ങള്‍ കഠാരയുമായി കലാലയങ്ങളിലേക്കിറങ്ങുമ്പോള്‍

ഭീകരർവെട്ടിപ്പൊളിക്കുകയായിരുന്നു…ഇടതു കണങ്കാലിന്മുകളിൽ നിന്നും വലതു കാലും മഴു കൊണ്ട് വെട്ടി വീഴ്ത്തി..ഇടതു തോളിൽ മഴു കൊണ്ട് വെട്ടി വലിച്ചു…മാംസം ചിതറി വീണു തോളിൽ വലിയ കുഴിയായിരുന്നു…കൈകാലുകളുടെ എല്ലുകൾ മുഴുവൻ വെട്ടേറ്റു പിളർന്നു…അത്യന്തം പൈശാചികമായ അക്രമത്തിൽ സുധീഷ് ഒരുമിനിട്ടിനകം തന്നെ മരിചിരിക്കാമെന്നു പോസ്റ്റ്മൊർറ്റം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി.വെട്ടിപ്പിളർന്നശരീരം കണ്ടു പോസ്റ്റ് മൊർറ്റം നടത്തിയഡോക്ടറും ഇന്ക്വസ്റ്റ് നടത്തിയ കൂത്തുപറമ്പ് എസ് ഐസുബ്രമണ്യം പോലും ആദ്യ ഘട്ടത്തിൽ പതറിപ്പോയി.പോസ്റ്റ് മോർട്ടത്തിനു ശേഷം ഡോക്ടർഒന്നും മിണ്ടാനാവാതെ ഏതാനും നിമിഷം നിശ്ചലനായി..പുറത്തെ മുറിവിനു 14 സെ. മീറ്റർ ആഴമുണ്ട്.”…

മരിച്ചത് കമ്മ്യൂനിസ്ടുകാരനായതുകൊണ്ട് ആഅച്ഛനമ്മമാരുടെ കണ്ണീരിന്റെ കണക്കെടുക്കാനോ വെട്ടുകളുടെ എണ്ണമെടുക്കാനോ ഒന്നുമായി ഒരുമാധ്യമ പണ്ഡിതന്മാരും അരാഷ്ട്രീയ ജീവികളും ഒന്നും ആവഴി വന്നില്ല..
ഒരു കവിയുടെ തൂലികയിലും വെട്ടുവഴിക്കവിതകൾ പിറന്നില്ല.. എങ്കിലും #സുധീഷ് ഇന്നും ജീവിക്കുന്നു…ഓരോ പോരാളിയുടെ മനസ്സിലും… ജ്വലിക്കുന്നഓർമയായി…
#ലാൽസലാം #സഖാവെ

നിങ്ങള്‍ കൊന്നു കളഞ്ഞത്, വയറു നിറച്ച് ആഹാരം കഴിക്കുന്നൊരു ദിവസം കൂടി സ്വപ്‌നം കണ്ടു നടന്നവനെയായിരുന്നു…

ചിറകു വിരിച്ചു പറക്കുന്നു ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി; കൊളംബിയക്ക് വിജയം നേര്‍ന്ന് അഭിമന്യുവിന്റെ അവസാന പോസ്റ്റ്

യെന്‍ മകനേ.. നാന്‍ പെറ്റ മകനേ: അഭിമന്യുവിന് മഹാരാജസിന്റെ വിട

മറ്റൊരു രക്തസാക്ഷിക്കായി അഭിമന്യൂ എഴുതിയ പോരാട്ടവീറുള്ള വാക്കുകൾ

‘നിരായുധനായ ഒരു കൗമാരക്കാരനെ പച്ചക്ക് തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് എന്തു തരം വിഷമാണ്?’

അഭിമന്യുവിനെ കുത്തിയത് കരുതിക്കൂട്ടി; ഇല്ലാതാക്കിയത് ദാരിദ്ര്യത്തിലും പൊരുതിക്കയറിയ ഒരു ജീവിതം

This post was last modified on July 2, 2018 6:18 pm