X

ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു; വൈദ്യുതി പ്രതിസന്ധി രൂക്ഷമായേക്കും

അഴിമുഖം പ്രതിനിധി

ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. മഴ കുറഞ്ഞതോടെ നീരൊഴുക്ക് നിലച്ചതിനാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ ജലനിരപ്പാണ് ഇടുക്കി ഡാമില്‍ ഇപ്പോഴുള്ളത്. ജില്ലയിലെ മറ്റ് ഡാമുകളുടെ അവസ്ഥയും ഇതുതന്നെയാണ്. ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതുകൊണ്ട് മൂലമറ്റം പവര്‍ഹൗസിലെ വൈദ്യൂതി ഉല്‍പാദനം കുറയ്ക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി സൂചനയാണ് നിലവില്‍ കാണുന്നത്.

തുലാമഴ ശക്തമായില്ലെങ്കില്‍ ഇടുക്കി ഡാമില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം രണ്ട് മാസത്തിനുള്ളില്‍ തകരാറിലാവും. രണ്ടാഴ്ചക്കിടെ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രണ്ട് തവണ മാത്രമെ മഴ ലഭിച്ചൊള്ളൂ. 2349.62 അടിയാണ് നിലവിലെ ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇത് 2362 അടിയുണ്ടായിരുന്നു.

ഡാമില്‍ നാല്‍പത്തിയഞ്ച് ശതമാനം മാത്രമാണ്(978.223 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ളത്) ജലം ഉള്ളത്. കണക്കുകള്‍പ്രകാരം നല്ല മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വരും നാളുകളില്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാകും കാത്തിരിക്കുക

This post was last modified on December 27, 2016 2:23 pm