X

ഉമ്മന്‍ചാണ്ടിക്കും ആര്യാടനും എതിരായ കേസ് അപ്പീല്‍ നല്‍കി

അഴിമുഖം പ്രതിനിധി

സോളാര്‍ കമ്മീഷനു മുമ്പാകെ സരിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിന് എതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇന്ന് ഒന്നരയ്ക്ക് അപ്പീല്‍ കോടതി പരിഗണിക്കും. ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കെ ബാബുവിന് എതിരായി കേസ് എടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ ഇന്നലെ ഉബൈദിന്റെ ബഞ്ച് സ്റ്റേ ചെയ്തിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. ആലപ്പുഴയിലും പത്തനംതിട്ടയിലും തൃശൂരിലും ഡിവൈഎഫ് ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. സെക്രട്ടറിയേറ്റിന് മുമ്പില്‍ യുവമോര്‍ച്ച നടത്തിയ പ്രകടനം അക്രമാസക്തമായി. തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. 

ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധത്തിനിടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിന് മുന്നില്‍ സമരക്കാര്‍ പൊലീസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ബോംബേറില്‍ പേരൂര്‍ക്കട സിഐ സുരേഷ് ബാബുവിന് പരിക്കേറ്റു.

This post was last modified on December 27, 2016 3:34 pm