X

വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് ഇനി വെടിക്കെട്ടിന് കര്ശന നിയന്ത്രണം. ഗുണ്ടും അമിട്ടും ഉള്‍പ്പെടെയുള്ള സ്‌ഫോടകശേഷി കൂടുതലുള്ള വസ്തുക്കള്‍ സംസ്ഥാനത്തെ ഉത്സവങ്ങളില്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുന്ന സര്‍ക്കുലര്‍ എക്‌സ്‌പ്ലോസീവ് വിഭാഗമാണ് പുറത്തിറക്കിയത്.നൂറിലധികം പേരുടെ മരണത്തിന് കാരണമായ കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ശേഷം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് എക്‌സ്‌പ്ലോസീവ് വിഭാഗം ഇങ്ങനെ ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയത്.

വെടിക്കെട്ടിന് അപേക്ഷിക്കുമ്പോള്‍ പ്രദേശത്തിന്റെ ശാസ്ത്രീയമായ അപകട സാധ്യാതാ പഠനം നടത്തി ദുരന്തനിവാരണ സംവിധാനങ്ങളൊരുക്കി ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്നും വെടിക്കെട്ടിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാന്‍ പാടില്ലെന്നും എക്‌സ്‌പ്ലോസീവ് വിഭാഗം സര്‍ക്കുലരില്‍ നിര്‍ദ്ദേശിക്കുന്നു. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്ന് തൃശൂര്‍ പൂരം സംഘാടകര്‍ക്കും ജില്ലാ കളക്ടര്‍മാക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ ജില്ലാ കളക്ടര്‍ വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുമ്പ് സ്ഥല പരിശോധന നടത്തി വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന സ്ഥലം സുരക്ഷിതവും അനുയോജ്യമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അനുമതി നല്‍കാന്‍ പാടുള്ളൂ എന്നും സര്‍ക്കുലരില്‍ ഉണ്ട്.

ശബ്ദതീവ്രതയും ദൂരപരിധിയും അടക്കം എല്ലാ നിബന്ധനകളും കര്‍ശനമാക്കിയുമാണ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ളോസീവ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. പുതിയ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ മിക്കവയും വെടിക്കെട്ട് നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള നിയമങ്ങള്‍ ത്തന്നെയാണ്. പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നത് നിയമങ്ങള്‍ പാലിക്കാത്തത് കൊണ്ടാണെന്ന് എക്സ്പ്ളോസീവ് വിഭാഗം പറയുന്നു.

This post was last modified on December 27, 2016 2:20 pm