X

തൃശൂര്‍ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ അവകാശം സോണി മ്യൂസികിന് വിറ്റോ? ദൃശ്യങ്ങള്‍ ഫേസ്ബുക്ക് തടയുന്നുവെന്ന് എആര്‍എന്‍ മീഡിയ

പൂരത്തിലെ മേളങ്ങള്‍ എല്ലാം സോണി മ്യൂസിക് റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്റ്റോറിയില്‍ കൂടി കോപിറൈറ്റ് എടുത്തിരിക്കാണെന്നാണ് എആര്‍എന്‍ മീഡിയ ആരോപിക്കുന്നത്'

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പുതിയ വിവാദം എത്തിയിരിക്കുകയാണ്. തൃശൂര്‍ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ അവകാശം സോണി മ്യൂസികിന് വിറ്റുവെന്നും അതിനാല്‍ പൂര ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ആടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ തടയുകയാണെന്നും കാട്ടി പരാതി ഉയരുന്നു.

ഇത് സംബന്ധിച്ച് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എആര്‍എന്‍ മീഡിയ ആരോപിക്കുന്നത് ഇങ്ങനെ,

‘പ്രിയ ARN കൂട്ടുകാരെ, ഈ വര്‍ഷം തൃശ്ശൂര്‍ പൂരം ARN LIVE ഉണ്ടായിരിക്കുന്നതല്ല….

കാരണങ്ങള്‍
1. സാമ്പത്തികം
2. കോപിറൈറ്റ് പ്രശ്‌നങ്ങള്‍

സാമ്പത്തികം – ഈ കഴിഞ്ഞ പെരുവനം ആറാട്ടുപുഴ പൂരങ്ങള്‍ കടം ആണ് ഇപ്പോഴും ലൈവ് ചെയ്തതിന്.. പൂരത്തിലെ മേളങ്ങള്‍ എല്ലാം സോണി മ്യൂസിക് റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്റ്റോറിയില്‍ കൂടി കോപിറൈറ്റ് എടുത്തിരിക്കാണ്.. അതു കൊണ്ട് പരസ്യവരുമാനം കിട്ടില്ല.. പരസ്യം തന്നെ കിട്ടില്ല.. മാത്രമല്ല ഫേസ്ബുക്കില്‍ ലൈവ് നടന്ന് കൊണ്ടിരിക്കെ തന്നെ ഫേസ്ബുക്ക് ‘ലൈവ് ബ്ലോക്കാക്കും (ആറാട്ടുപുഴ മേളം ലൈവ് വിട്ടപ്പോള്‍ ഉണ്ടായ അനുഭവം).

പിന്നെ ലൈവ് വിടാന്‍ പറ്റുന്നത് യുടുബില്‍ മാത്രം നല്ല ക്വാളിറ്റിയില്‍ വിടാന്‍ പറ്റും.. എന്നാല്‍ അതിലും പരസ്യവരുമാനം കിട്ടുകയുമില്ല.. ചുരുക്കി പറഞ്ഞാല്‍ സ്വന്തം കൈയില്‍ നിന്ന് അല്ലെങ്കില്‍ കടം മേടിച്ച് ലൈവ് ചെയ്ത് അതില്‍ നിന്ന് തിരിച്ചൊന്നും കിട്ടില്ല.. കൂടുതല്‍ കടക്കെണിയിലേക്ക് ARN ചെന്ന് പെടും.. പെരുവനം ആറാട്ടുപ്പുഴ പൂരത്തിനും ഇതു തന്നെ ആയിരുന്നു അവസ്ഥ.. ഒരു പാട് പേര്‍ സഹായിക്കാമെന്ന് പറഞ്ഞിരുന്നു.. ഒരാള്‍ മാത്രമെ സഹായിച്ചുള്ളു.. മിച്ചം കടം കൂടി.. ഇതു ARN ന്റ മാത്രം അവസ്ഥ അല്ല. ഓണ്‍ലൈനില്‍ ആര് ലൈവ് ചെയ്താലും ഇതു തന്നെ സ്ഥിതി.

 

Read: ആദ്യമായി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഡിജിറ്റല്‍ ക്യാമറയിലെടുത്ത ചിത്രം ജോര്‍ജ്ജ് ബുഷ് സീനിയറിന്റെ, 1989ല്‍: ഡിജിറ്റല്‍ ക്യാമറയുടെ ചരിത്രത്തിലൂടെ

This post was last modified on May 15, 2019 6:43 am