X

വാവരു പള്ളിയിൽ കയറാനെത്തിയ ‘ഹിന്ദു മക്കൾ കക്ഷി’ പ്രവർത്തകർ പിടിയിൽ

എരുമേലി വാവരു പള്ളിയില്‍ കയറാനെത്തിയ രണ്ട് യുവതികൾ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ഇവരെ വാളയാറിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. തിരുപ്പൂർ സ്വദേശികളായ സുശീലാദേവി, രേവതി എന്നിവരും തിരുനെൽവേലി സ്വദേശി ഗാന്ധിമതി എന്നിവരാണ് പിടിയിലായിരിക്കുന്നത്.‌‌

ശബരിമലയിലേതു പോലെ വാവരുപള്ളിയിലും യുവതീപ്രവേശനം വേണമെന്നാണ് അവരുടെ ആവശ്യം. ഹിന്ദു മക്കൾ കക്ഷി പ്രവർത്തകരാണിവർ. സംഭവത്തെ തുടർന്ന് വാവരുപള്ളിയിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. വാവരു പള്ളിയില്‍ 40 സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ‘ഹിന്ദു മക്കള്‍ കക്ഷി’ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ ശ്രമിക്കുന്നതായി ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എഡിജിപി അനില്‍കാന്ത് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

കൊഴിഞ്ഞാംപാറ പൊലീസ് സ്റ്റേഷനിലാണ് ഇവരിപ്പോൾ ഉള്ളത്.