X

കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്; രാത്രിയില്‍ സന്നിധാനത്ത് ആരെയും അനുവദിക്കില്ല

സുരക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യൂണിഫോമും,നെയിംപ്ലെയ്റ്റും ബല്‍റ്റും ഷൂസും ധരിച്ചിരിക്കണമെന്നും കയ്യില്‍ ലാത്തിയും ഷീല്‍ഡും കരുതിയിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു

പഴുതടച്ച സുരക്ഷയൊരുക്കി പോലീസ്. സന്നിധാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ശബരിമലയില്‍ ഇന്നേവരെയില്ലാതിരുന്ന നിയന്ത്രണങ്ങളാണ് പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സന്നിധാനത്ത് ആളുകള്‍ തമ്പടിക്കുന്നത് ഒഴിവാക്കാനാണ് പോലീസിന്റെ ശ്രമം. അപ്പം, അരവണ കൗണ്ടറുകള്‍ രാത്രി പത്തിന് അടക്കണം. രാവിലെ നടതുറക്കുന്ന സമയത്ത് മാത്രമേ പ്രസാദ വിതരണ കൗണ്ടറുകള്‍ തുറക്കാവൂ എന്ന് പോലീസ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. അന്നദാന മണ്ഡപം 11 മണിക്ക് അടക്കണം. നടയടച്ചാല്‍ സന്നിധാനത്തുള്ള കടകളും ഹോട്ടലുകളും അടച്ചിടണം. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി ഭക്ഷണശാലകള്‍ ലേലത്തിനെടുത്തവര്‍ ഈ തീരുമാനത്തില്‍ പ്രതിഷേധത്തിലുമാണ്.

രാത്രി ആരേയും സന്നിധാനത്തും പമ്പയിലും തങ്ങാന്‍ അനുവദിക്കില്ല. തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളാണ് പോലീസ് നല്‍കിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് അധികൃതര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. രാത്രി സന്നിധാനത്ത് ആര്‍ക്കും താമസസൗകര്യം ഒരുക്കരുതെന്നും ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് നിര്‍ദ്ദേശം പാലിക്കണമോ വേണ്ടയോ എന്ന ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല. ബോര്‍ഡ് യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കും.

ചിത്തിരയാട്ടത്തിന് നടതുറന്നപ്പോഴും രാത്രി സന്നിധാനത്ത് തീര്‍ഥാടകരെ തങ്ങാന്‍ അനുവദിക്കില്ല എന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ നെയ്യഭിഷേകം നടത്തണമെന്ന ആവശ്യമുന്നയിച്ച് തീര്‍ഥാടകര്‍ സന്നിധാനത്ത് തന്നെ തുടരുകയായിരുന്നു. എന്നാല്‍ ഇത്തവണ അത് അനുവദിക്കില്ല എന്നാണ് പോലീസിന്റെ കടുത്ത നിലപാട്.

ഇതിന് പുറമെ പോലീസിന്റെ ഡ്രസ് കോഡടക്കമുള്ള കാര്യങ്ങളിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യൂണിഫോമും,നെയിംപ്ലെയ്റ്റും ബല്‍റ്റും ഷൂസും ധരിച്ചിരിക്കണമെന്നും കയ്യില്‍ ലാത്തിയും ഷീല്‍ഡും കരുതിയിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. പോലീസുദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ചിരിക്കണം. പതിനെട്ടാംപടിയിലും സോപാനത്തും മാത്രമാണ് ഡ്രസ്‌കോഡിന് ഇളവുള്ളത്. മേലുദ്യോഗസ്ഥരെ കണ്ടാല്‍ സല്യൂട്ട് നല്‍കണമന്നും നിര്‍ദ്ദേശമുണ്ട്. ശബരിമലില്‍ മുമ്പ് സല്യൂട്ട് നിര്‍ബന്ധമല്ലായിരുന്നു. ഇതിന് പുറമെ കാക്കി പാന്റ്‌സിട്ട് വരുന്നവരെ പരിശോധിക്കാനും പോലീസുകാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

ഇന്ന് വ്യോമ,നാവിക സേനകളുമായി സഹകരിച്ച് പോലീസ് ശബരിമലയില്‍ നിരീക്ഷണം നടത്തും. പത്തനംതിട്ട ഡിസിപിയാണ് വ്യോമനിരീക്ഷണത്തിന്റെ നോഡല്‍ ഓഫീസര്‍. എറണാകുളം റേഞ്ച് ഐജിക്കാണ് ഇതിന്റെ ചുമതല.

കേരളത്തില്‍ കാലുകുത്താന്‍ സമ്മതിക്കാതിരിക്കാന്‍ തൃപ്തി ചെയ്ത തെറ്റുകള്‍ ഇതാണ്

ശബരിമല LIVE: തൃപ്തി ‘അതൃപ്തിയോടെ’മടങ്ങുമോ ? : എയർപോർട് അധികൃതരുമായി ചർച്ചകൾ തുടരുന്നു

തൃപ്തി മടങ്ങില്ല; കുടുങ്ങിയിട്ട് ഏഴ് മണിക്കൂര്‍

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on November 16, 2018 2:23 pm