X

എസ്‍‍ഡിപിഐ വീണ്ടും വിദ്യാർത്ഥിയെ വെട്ടി; പ്രകടനം നടത്തിയ എസ്എഫ്ഐക്കാർക്ക് ക്രൂരമർദ്ദനം

വിദ്യാർത്ഥികള്‍ക്കിടയിൽ ഭീതിപരത്തി കീഴ്പ്പെടുത്താൻ എസ്ഡിപിഐ, കാംപസ് ഫ്രണ്ട് തീവ്രവാദ സംഘടനകൾ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താക്കുറിപ്പിൽ പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജില്‍ അഭിമന്യൂ എന്ന വിദ്യാർത്ഥിയെ മുസ്ലിം മതതീവ്രവാദ സംഘടനയായ എസ്‍ഡിപിഐ കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ്എഫ്ഐ വിദ്യാർത്ഥിക്ക് വെട്ടേറ്റു. എസ്എഫ്ഐ ചാരുംമൂട് ഏരിയ സെക്രട്ടറി നൗജാസിന് (23) ക്രൂരമായ മർദ്ദനമേറ്റു. മറ്റൊരു വിദ്യാർത്ഥിയായ അജയിന് കാലിന് വെട്ടേറ്റിട്ടുണ്ട്.

അഭിമന്യൂവിനെ കൊല ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെമ്പാടും എസ്എഫ്ഐ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലേക്കും മാർച്ച് സംഘടിപ്പിച്ചു.

വിദ്യാർത്ഥികള്‍ക്കിടയിൽ ഭീതിപരത്തി കീഴ്പ്പെടുത്താൻ എസ്ഡിപിഐ, കാംപസ് ഫ്രണ്ട് തീവ്രവാദ സംഘടനകൾ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താക്കുറിപ്പിൽ പറഞ്ഞു. വർഗീയ ശക്തികളെ ഒറ്റപ്പെടുത്താൻ ജനം മുമ്പോട്ടു വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Related Post
Leave a Comment