X

“ഉമ്മ വയ്ക്കുന്നതില്‍ വിരോധമുണ്ടോ?”, “ഭര്‍ത്താവിനെയല്ലാതെ അവസാനം ഉമ്മ വച്ചതാരെ? നടിക്ക് കാസ്റ്റിംഗ് ഡയറക്ടറുടെ മെസേജുകള്‍

ജോലിയുമായി ബന്ധപ്പെട്ട ഉമ്മയായിരുന്നോ ആ ഉമ്മ എന്നാണ് പിന്നെ കാസ്റ്റിംഗ് ഡയറക്ടര്‍ക്ക് അറിയേണ്ടിയിരുന്നത്.

ക്യാ ഹാല്‍ മിസ്റ്റര്‍ പാഞ്ചല്‍ തുടങ്ങിയ ടിവി പരിപാടികളിലൂടെ ശ്രദ്ധേയയായ നടി റീന അഗര്‍വാളിന് സിനിമയില്‍ റോള്‍ വാഗ്ദാനം ചെയ്ത് വാട്‌സ് ആപ്പില്‍ കാസ്റ്റിംഗ് ഡയറക്ടറുടെ അശ്ലീല സന്ദേശങ്ങള്‍. നീന ഗോള്‍ഡ് എന്ന പേരിലാണ് ഇയാള്‍ നടിയെ പരിചയപ്പെട്ടത്. പ്രധാന കഥാപാത്രമായ രാജകുമാരിയുടെ വേഷത്തിലേയ്ക്ക് ആളെ തേടുകയാണെന്ന് പറയുന്ന നീന ഗോള്‍ഡ്, താല്‍പര്യമുണ്ടോ എന്ന് റീന അഗര്‍വാളിനോട് ചോദിക്കുന്നു. ജൂലായ് 28 മുതല്‍ 64 ദിവസത്തെ ഷെഡ്യൂളാണുള്ളതെന്നും ഐസ് ലാന്റ്, അയര്‍ലന്റ് ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവടങ്ങളിലായിരിക്കും ഷൂട്ടിംഗ് എന്നും കാസ്റ്റിംഗ് ഡയറക്ടര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി +4474441955455 എന്ന നമ്പറില്‍ നിന്നാണ് കോള്‍ വന്നത്. ഇത് യുകെ നമ്പറാണ്.

ആരെങ്കിലും ഉമ്മ വയ്ക്കുന്നതില്‍ വിരോധമുണ്ടോ എന്ന് റീനയോട് കാസ്റ്റിംഗ് ഡയറക്ടര്‍ ചോദിക്കുന്നു. എത്രകാലമായി കല്യാണം കഴിഞ്ഞിട്ട്? ഭര്‍ത്താവിനെയല്ലാതെ ഒരാളെ ഉമ്മ വച്ചിട്ട് എത്ര കാലമായി?- അങ്ങനെ പോകുന്നു ചോദ്യങ്ങള്‍. രണ്ട് ദിവസം മുമ്പെന്ന് റീനയുടെ മറുപടി. ആരെയാണ് ഉമ്മ വച്ചത് എന്നായി പിന്നെ ചോദ്യം. എന്റെ ഒരു സുഹൃത്തിനെ എന്ന് റീന. ജോലിയുമായി ബന്ധപ്പെട്ട ഉമ്മയായിരുന്നോ ആ ഉമ്മ എന്നാണ് പിന്നെ കാസ്റ്റിംഗ് ഡയറക്ടര്‍ക്ക് അറിയേണ്ടിയിരുന്നത്. അങ്ങനെയൊന്നുമില്ല എന്ന് റീന പറയുന്നു.

This post was last modified on July 2, 2018 2:51 pm