X

ഖാലിദ സിയക്കെതിരെ അറസ്റ്റ് വാറണ്ട്

അഴിമുഖം പ്രതിനിധി

ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട്. ധാക്കയിലെ അഴിമതി വിരുദ്ധ കോടതി ജഡ്ജി അബു അഹമ്മദാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

2001-2006 ല്‍ ഖാലിദയുടെ ഭരണകാലത്ത് നടന്ന 650,000 ഡോളറിന്റെ രണ്ട് അഴിമതിക്കേസുകളിലാണ് ഇവര്‍ വിചാരണ നേരിടുന്നത്. കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ സിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചത്. ഇവരുടെ പാര്‍ട്ടിയായ ബിഎന്‍പിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താനുള്ള നീക്കത്തിലായിരുന്നു. ഇതെതുടര്‍ന്നാണ് ഖാലിദ സിയയെ വീട്ടുതടങ്കലിലാക്കിയത്. പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുകയാണിപ്പോള്‍. 

This post was last modified on December 27, 2016 2:47 pm