X

പുതുവര്‍ഷ ദിനത്തില്‍ കോഴിക്കോട് ചുംബന തെരുവാകും

പുതുവര്‍ഷ ദിനത്തില്‍ കോഴിക്കോട് ചുബന തെരുവ് സംഘടിപ്പിക്കുന്നു. ഞാറ്റുവേല സാംസ്‌കാരിക വേദിയാണ് സംഘാടകര്‍. പബ്ലിക് ലൈബ്രറിക്ക് മുന്നില്‍ രാവിലെ സവര്‍ണ ഫാസിസത്തിന് എതിരെ പ്രതിരോധ മതില്‍ തീര്‍ത്താണ് പരിപാടിയുടെ തുടക്കം. ഫാസിസത്തിന് എതിരെയുള്ള പ്രതിരോധം എന്ന നിലയ്ക്കാണ് ചുബന തെരുവ് സൃഷ്ടിക്കുന്നത്. പ്രത്യാക്രമണ നാടകം, പ്രതിരോധത്തിന്റെ ചിത്രമെഴുത്ത് എന്നിവയും ഉണ്ടാകും. കെട്ടുതാലി പൊട്ടിച്ചെറിഞ്ഞു കൊണ്ടുള്ള പ്രതിരോധ കൂട്ടവും പങ്കാളിത്ത ജീവിത പ്രഖ്യാപനവും പുതുവര്‍ഷ ദിനത്തില്‍ കോഴിക്കോട്ടെ പ്രതിഷേധ കൂട്ടായ്മയില്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ചുംബനം എന്നത് വികാര പ്രകടനം മാത്രമല്ല. ആധുനിക കാലത്തിന്റെ വിചാര ആവിഷ്‌കാരം കൂടിയാണെന്ന് സംഘാടകര്‍ പറയുന്നു. ബ്രാഹ്മണ്യ വിലക്കുകള്‍ക്ക് എതിരെയുള്ള യുവ പ്രതിരോധമാണ് ചുംബനത്തെരുവ് സൃഷ്ടിക്കുന്നതിലൂടെ യുവാക്കള്‍ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ പറയുന്നു.

This post was last modified on December 27, 2016 3:31 pm