X

നിലപാടില്‍ മാറ്റമില്ലെന്ന് കെഎം മാണി, വിയോജിച്ച് പി ജെ ജോസഫ്

അഴിമുഖം പ്രതിനിധി 

യുഡിഎഫ് വിട്ട തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെഎം മാണി. മറ്റു മുന്നണികള്‍ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമെന്നും  ഇപ്പോള്‍ ഒറ്റയ്ക്ക് നില്‍ക്കാനാണ് തീരുമാനം എന്നും മാണി പറഞ്ഞു. അതേസമയം ഒറ്റയ്ക്ക് നിന്ന് പാര്‍ടിയെ ശക്തിപ്പെടുത്താം എന്നും എല്ലാ മുന്നണികളോടും സമദൂരം പാലിക്കണമെന്നുമുള്ള കെഎം മാണിയുടെ നിലപാടിന് വിരുദ്ദമായ പ്രതികരണവുമായി പിജെ ജോസഫ്. കേരളത്തില്‍ മുന്നണി ബന്ധം അനിവാര്യമാണെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഒറ്റയ്ക്ക് നിന്ന് ശക്തിപ്പെടുക എന്നതാണ് പാര്‍ട്ടി നയം. എന്നാല്‍ ഇപ്പോഴത്തെ കാലഘട്ടത്തില്‍ മുന്നണിബന്ധം ഉള്ളതാണ് നല്ലതെന്നും പിജെ ജോസഫ് പറഞ്ഞു.

മാണിയുടെ നിലപാടുകളില്‍ വിയോജിപ്പുമായി ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് നേരത്തേ രംഗത്ത് വന്നിരുന്നു. കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനാണ് പ്രസക്തിയെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. 

This post was last modified on December 27, 2016 2:39 pm