X

ക്ഷേത്രത്തില്‍ സ്ഥാപിക്കാനിരുന്ന രാവണ പ്രതിമ ഗോരക്ഷാ പ്രവര്‍ത്തകര്‍ നശിപ്പിച്ചു

അഴിമുഖം പ്രതിനിധി

ഡല്‍ഹി അതിര്‍ത്തിയിലെ  ഗൌതമ ബുദ്ധ നഗര്‍  ബിസ്രാഖ്  ഏരിയയില്‍ സ്ഥാപിക്കാനിരുന്ന രാവണ പ്രതിമ ഗോരക്ഷാ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം.  പ്രതിഷ്‌ഠാപനത്തിനു രണ്ടു ദിവസം മാത്രമുള്ളപ്പോഴാണ് 25 ഓളം വരുന്ന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും സമീപ വാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത്. സ്ഥലത്തെ പ്രധാന ഗോരക്ഷാ പ്രവര്‍ത്തകരെ പ്രതികളാക്കി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്ന് പോലീസ് അറിയിച്ചു.

രാവണന്റെ ജന്‍മസ്ഥലമായി കരുതപ്പെടുന്ന ബിസ്രാഖ് ഗ്രാമം ഡല്‍ഹിയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയാണ്. ഇവിടം വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് എംപി മഹേഷ്‌ ശര്‍മ്മ പറഞ്ഞിരുന്നു. അതോടനുബന്ധിച്ചാണ് പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇവിടെയുള്ള ശ്രീ മോഹന്‍ മന്ദിര്‍ രാം മന്ദിറിലെ യോഗ ട്രസ്റ്റ് എന്നിവിടങ്ങളില്‍ ആണ് പ്രതിമ സ്ഥാപിക്കാനിരുന്നത്. ഈ മാസം 9ന് ഇതേ അക്രമികള്‍ സ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയിരുന്നു എന്ന് സമീപവാസിയും ക്ഷേത്രഭാരവാഹിയുമായ അശോക്‌ നന്ദ് പറയുന്നു. പ്രതിമ സ്ഥാപിക്കുന്ന ചടങ്ങ് തങ്ങള്‍ നടത്തും എന്നും വ്യക്തമാക്കി.

 

This post was last modified on December 27, 2016 4:30 pm