X

കൊല്ലം കോര്‍പ്പറേഷന്‍നിലെ തേവള്ളി ഡിവിഷന്‍ ബിജെപി നിലനിര്‍ത്തി

ബിജെപി സ്ഥാനാര്‍ത്ഥി 393 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 1274 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്

കൊല്ലം കോര്‍പ്പറേഷന്‍നിലെ തേവള്ളി ഡിവിഷനിലെ ബൈ ഇലക്ഷന് ബിജെപി സ്ഥാനാര്‍ത്ഥി തന്നെ ജയിച്ചു. ബിജെപി കൗണ്‍സിലറായിരുന്ന കോകില എസ് കുമാര്‍ വാഹനാപകത്തില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ബൈ ഇലക്ഷന്‍ വേണ്ടി വന്നത്. കോകിലയുടെ അമ്മ ബി ഷൈലജ 393 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 1274 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.

എല്‍ഡിഎഫ് 874 വോട്ടും യുഡിഎഫ് 473 വോട്ടു നേടിയപ്പോള്‍ സ്വതന്ത്രന്‍ 473 വോട്ടു നേടി. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് കോകില വിജയിച്ചത്. കോകില (ബിജെപി)-1096, ഗീത വിശ്വന്‍ (സിപിഎം)- 870, കുസുമം ടീച്ചര്‍ (ആര്‍എസ്പി)- 853, ലക്ഷ്മി ശങ്കര്‍ (സ്വത.) 123 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് നില.

 

This post was last modified on January 5, 2017 1:41 pm

Related Post
Leave a Comment