X

മൂന്നുവര്‍ഷത്തിനുള്ളില്‍ തെരുവ് നായ്ക്കളെ പൂര്‍ണമായി ഇല്ലാതാക്കും; മന്ത്രി

 അഴിമുഖം പ്രതിനിധി

തെരുവ് നായ്ക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം. നാല് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നാല് പേര്‍ മരിച്ചിട്ടും സര്‍ക്കാറിന്‍റെ തെരുവുനായ നിവാരണ പ്രവര്‍ത്തനം പര്യാപ്തമല്ലെന്നും പ്രതിപക്ഷം നിയമ സഭയില്‍  പറഞ്ഞു. തെരുവ് നായ്ക്കളെ കൊല്ലുക തന്നെ വേണമെന്ന് ചൂണ്ടിക്കാട്ടി പി കെ ബഷീര്‍ എം എല്‍ എ നിയമഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു.

സംസ്ഥാനത്തെ രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരം കാണാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രശ്‌നത്തില്‍ രാഷ്ട്രീയമില്ലെന്നും പ്രശ്‌നം ഗൗരമായി തന്നെ കാണുമെന്നും തദ്ദേശ സ്വയം വരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിയമ സഭയെ അറിയിച്ചു. നായ്ക്കളെ കൊന്നൊടുക്കുന്നതിന് ചില നിയമതടസങ്ങളുണ്ടെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ തെരുവ് നായകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.

അക്രമകാരികളായ നായകളെ വേദനയില്ലാതെ കൊന്നൊടുക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടെന്ന് വാദിച്ച പ്രതിപക്ഷം തെരുവ് നായ്ക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

.

This post was last modified on December 27, 2016 2:20 pm