X

പിണറായിയുടെ തലയ്ക്ക് വിലയിട്ട ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് കുന്ദന്‍ ചന്ദ്രാവത്തിനെ ബേരോഗര്‍ഹ് ജയിലിലേക്ക് കൊണ്ടുപോയി.

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മദ്ധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് ഡോ.കുന്ദന്‍ ചന്ദ്രാവത്ത് അറസ്റ്റില്‍. ഉജ്ജയിനില്‍ നിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്റ് ചെയ്തു. ആര്‍എസ്എസ് ഉജ്ജയിന്‍ സഹ പ്രചാര്‍പ്രമുഖ് ആയിരുന്നു കുന്ദന്‍ ചന്ദ്രാവത്ത്. റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് കുന്ദന്‍ ചന്ദ്രാവത്തിനെ ബേരോഗര്‍ഹ് ജയിലിലേക്ക് കൊണ്ടുപോയി. വധഭീഷണി ഉയര്‍ത്തിയ പ്രസംഗത്തില്‍ മാധവ്‌നഗല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഈ മാസം ആദ്യം മധ്യപ്രദേശിലെ ഉജ്ജയിനില്‍ സംഘടിപ്പിച്ച യോഗത്തിലാണ് കുന്ദന്‍ ചന്ദ്രാവത് പ്രകോപനപരമായ പ്രസ്താവന നടത്തിയത്. പരാമര്‍ശം വിവാദമായെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന പ്രസ്താവനയാണ് ചന്ദ്രാവത് തുടക്കത്തില്‍ നടത്തിയത്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശം രൂക്ഷമായതോടെ ചന്ദ്രാവത് ഖേദം പ്രകടിപ്പിച്ചിരുന്നു. കൊലവിളിപ്രസംഗം ദേശീയതലത്തില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയത് ആര്‍എസ്എസിന തലവേദനയായിരുന്നു. തുടര്‍ന്ന് ചന്ദ്രാവത്തിനെതിരായി നടപടിയെടുക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായതോടെ സഹ പ്രചാര്‍പ്രമുഖ് സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.

ചന്ദ്രാവത്തിന്‍റെ പ്രസംഗം – വീഡിയോ:

This post was last modified on March 28, 2017 10:59 am