X

മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ നിര്‍ണായക ഭാഗങ്ങള്‍ ചോര്‍ന്നു

കേരള പോലീസിന്റെ സൈബര്‍ ഡോം ഉള്‍പ്പടെയുള്ളവര്‍ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നാണ് വിവരം

മമ്മൂട്ടി നായകനാകുന്ന ഗ്രേറ്റ് ഫാദര്‍ ചിത്രത്തിന്റെ ഭാഗങ്ങള്‍ ചോര്‍ന്നു. നിര്‍മ്മാണത്തിലിരിക്കുന്ന ചിത്രത്തിന്റ പല ഭാഗങ്ങളും ചോര്‍ന്നുവെന്നാണ് നിര്‍മ്മാതാവ് ഷാജി നടേശന്‍ പറയുന്നത്. മൊബൈലില്‍ ചിത്രീകരിച്ച ഭാഗങ്ങളാണ് ചോര്‍ന്നിരിക്കുന്നതെന്നും അതല്ല എഡിറ്റിംഗ് കഴിഞ്ഞ ഭാഗങ്ങളാണ് ചോര്‍ന്നതെന്നും പറയുന്നു.ചിത്രത്തിന്റെ നിര്‍ണായക ഭാഗങ്ങളാണ് ചോര്‍ന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. കേരള പോലീസിന്റെ സൈബര്‍ ഡോം ഉള്‍പ്പടെയുള്ളവര്‍ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നാണ് വിവരം.

This post was last modified on March 28, 2017 11:53 pm