X

ഫ്രാന്‍സില്‍ ചാവേര്‍ ആക്രമണം ലക്ഷ്യമിട്ട വ്യാജ ഗര്‍ഭണി അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

വ്യാജഗര്‍ഭവുമായി എത്തിയ വനിത ചാവേര്‍  അറസ്റ്റില്‍. ഫ്രാന്‍സിലെ വന്‍ നഗരങ്ങളിലൊന്നായ മോണ്ട്‌പെല്ലിയറിലാണ് സംഭവം. 23 കാരിയാണ് അറസ്റ്റിലായത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയാണെന്നും രാജ്യത്ത് മറ്റൊരു ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു പദ്ധതിയെന്നും പൊലീസ് പുറത്തു വിടുന്ന വിവരം. ഇവര്‍ക്കൊപ്പം മുപ്പത്തിയഞ്ചുകാരനായ ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്രഞ്ച് സ്വദേശികളായ ഇരുവരും ഇസ്ലാം മതം സ്വീകരിച്ചവരാണ്. 

ഇവരുടെ വീട്ടില്‍ നിന്നും കൃത്രിമ വയര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റ് വഴി വാങ്ങിയതാണിതെന്നാണ് പൊലീസ് പറയുന്നത്. ഗര്‍ഭിണിയാണന്ന തെറ്റിദ്ധാരണ പരത്താന്‍ കഴിഞ്ഞതിലൂടെ ഇവര്‍ക്ക് സുരക്ഷാ പരിശോധനകള്‍ക്ക് വിധേയയാകാതെ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നു. മെറ്റല്‍ കവര്‍ ഉള്ള കൃത്രിമ വയര്‍ ആയിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇതൂമൂലം മെറ്റല്‍ ഡിക്ടര്‍ വഴി സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നു കണ്ടുപിടിക്കാന്‍ കഴിയാതെ വരുമെന്നു സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു. വീടു പരിശോധനയില്‍ നിന്നും കണ്ടെടുത്ത വിഡിയോകള്‍ സൂചിപ്പിക്കുന്നത് ഈ ദമ്പതി ഐ എസ് നടത്തുന്ന ക്രൂരകൃത്യങ്ങള്‍ സ്ഥിരമായി വീക്ഷിക്കുന്നവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ഇരുവരെയും ഇപ്പോള്‍ വീട്ടുതടങ്കലില്‍വെച്ച് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടത്തിവരികയാണ്. കഴിഞ്ഞ മാസം 13 ന് നടന്ന ഭീകരാക്രമണത്തില്‍ 130 പേരാണ് ഫ്രാന്‍സില്‍ കൊല്ലപ്പെട്ടത്. ഭീകാരക്രമണങ്ങളുടെ പ്രധാനകേന്ദ്രമായി ഫ്രാന്‍സ് മാറിക്കൊണ്ടിരിക്കുന്നതിലേക്കാണു പുതിയ സംഭവവും വിരല്‍ ചൂണ്ടുന്നത്.

This post was last modified on December 27, 2016 3:32 pm