X

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകന്റെ സ്ഥാപനത്തില്‍ മോദിയുടെ നിക്ഷേപം

അഴിമുഖം പ്രതിനിധി

രാജസ്ഥാന്‍ മുഖമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിംഗിന്റെ ബിസിനസില്‍ മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി 11.63 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നു. ലളിത് മോദിയുടെ പണമിടപാടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്.

ലളിത് മോദയുടെ സ്ഥാപനമായ ആനന്ദ് ഹെറിറ്റേജ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡിന് മൗറീഷ്യസില്‍ നിന്നും ലഭിച്ച നിക്ഷേപമായ 21 കോടി രൂപയുടെ ഒരു പങ്ക് വസുന്ധരയുടെ മകന്റെ സ്ഥാപനത്തിന് നല്‍കുകയായിരുന്നു.

2008 ഏപ്രിലില്‍ വായ്പയായി 3.80 കോടി രൂപ നല്‍കുകയും പിന്നീട് രണ്ടു തവണയായി 815 ഓഹരികള്‍ ഏറ്റെടുക്കുകയും ചെയ്തു. വായ്പയായും ഓഹരി വാങ്ങിച്ച വകയിലും മോദി ദുഷ്യന്തിന്റെ സ്ഥാപനത്തിന് 11.63 കോടി രൂപ നല്‍കിയിരുന്നു.

വസുന്ധര ആദ്യത്തെ തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന ഇടപാടില്‍ ദുഷ്യന്തിന്റെ സ്ഥാപനത്തിന്റെ ഓഹരിക്ക് മോദി വാഗ്ദാനം ചെയ്ത ഉയര്‍ന്ന തുക നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പത്ത് രൂപയുടെ ഓഹരിയൊന്നിന് മോദി നല്‍കിയത് 96,180 രൂപയ്ക്കാണ് വാങ്ങിയത്.

This post was last modified on December 27, 2016 3:09 pm