X

ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

അഴിമുഖം പ്രതിനിധി

ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ലോക്‌സഭയില്‍ പാസാക്കിയ ഭേദഗതികളോടെയാണ് പുതിയ ഓർഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ കൊണ്ടുവന്ന 11 ഭേദഗതിയോടെയാണ് ബില്‍ ലോക്‌സഭയിൽ പാസായത്. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.

ആദ്യ ഓര്‍ഡിനന്‍സിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കും. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പു വച്ചത്. 2013ല്‍ യുപിഎ സര്‍ക്കാരാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം പാസാക്കിയത്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ മോദി സര്‍ക്കാര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ക്ക് ഓര്‍ഡിനന്‍സിലൂടെ ഭേദഗതി കൊണ്ടുവന്നു. അതിനു ശേഷമായിരുന്നു ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്.

അതിനിടെ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കണ്ടിരുന്നു.

This post was last modified on December 27, 2016 2:53 pm