X

ബജറ്റിനെ കോടതിയില്‍ ചോദ്യം ചെയ്യും; ഇടത് മുന്നണി

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതിനെ കോടതിയില്‍ ചോദ്യംചെയ്യാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. ഇന്ന് ചര്‍ന്ന എല്‍ഡിഎഫ് യോഗത്തിന്റേതാണ് തീരുമാനം. യോഗത്തിനുശേഷം കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം അറിയിച്ചത്.

ബജറ്റ് അവതരണം നിയമാനുസൃതമല്ലായിരുന്നു. വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എ. വാഹിദിനെതിരേ മാത്രം കേസെടുത്തതു ശരിയായില്ല. ഇത് കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.

മാണിക്കെതിരെ സമരം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. സമരത്തിന്റെ ഭാഗമായി മാണി പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കും. കൂടാതെ മാണിയെ വഴിയില്‍ തടയാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. സെക്രട്ടറിയേറ്റിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും മാര്‍ച്ചും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും. അടുത്ത മാസം 6,7,9 തിയതികളില്‍ ജില്ലാതലത്തില്‍ ജാഥകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

This post was last modified on December 27, 2016 2:54 pm