X

നിയമസഭ വളയാന്‍ പ്രതിപക്ഷം

അഴിമുഖം പ്രതിനിധി

ബജറ്റ് അവതരിപ്പിക്കുന്ന ദിവസം പ്രതിപക്ഷം നിയമസഭ വളയും. ഇന്ന് ചേര്‍ന്ന ഇടത് മുന്നണിയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ബജറ്റ് അവതരണത്തിന്റെ തലേന്ന് തന്നെ സമരം ആരംഭിക്കും. സമരത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് എല്ലാ ഘടക കക്ഷികളില്‍ നിന്നും ഒരാള്‍ വീതം ഉള്‍പ്പെടുന്ന ഒരു ഉപസമതിയെയും നിയമിച്ചിട്ടുണ്ട്. ഈ ഉപസമതിയായിരിക്കും സമരം നിയന്ത്രിക്കുന്നതും. മാണിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി തന്നെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കാനും ഇടതു മുന്നണിയില്‍ തീരുമാനമായിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച്ചയാണ് ബജറ്റ് അവതരണം നടക്കുന്നത്.

ഇന്ന് രാവിലെ നടന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. മാണിയെക്കൊണ്ട് എന്തുകാരണവശാലും ബജറ്റ് അവതരിപ്പിക്കില്ലെന്നു തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സിപിഎമ്മിനും സിപിഐക്കും പുതിയ സംസ്ഥാന സെക്രട്ടറിമാര്‍ വന്നശേഷം ആദ്യമായി നടന്ന ഇടതുമുന്നണി യോഗമായിരുന്നു ഇന്നത്തേത്. വി എസ് അച്യുതാനന്ദനും യോഗത്തില്‍ പങ്കെടുത്തിരുന്നു.

This post was last modified on December 27, 2016 2:52 pm