X

കമ്മീഷന്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് യുഡിഎഫ്

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്നും ഘടകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച വൈകാതെ ആരംഭിക്കാനും യുഡിഎഫ് തീരുമാനിച്ചു. ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കുവയ്ക്കലിന് ശേഷമാകും കോണ്‍ഗ്രസിലെ സീറ്റ് വിഭജനം ആരംഭിക്കുക. വിജയ സാധ്യതയ്ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ മൂന്നാം തിയതി ഹൈക്കോടതിക്ക് നല്‍കും. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് എല്ലാ സഹായവും നല്‍കും. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരില്ലെന്ന് തങ്കച്ചന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് ഘടകക്ഷികള്‍. തദ്ദേശ സ്വയം ഭരണ വിഷയത്തില്‍ മുസ്ലിംലീഗ് അതൃപ്തി യുഡിഎഫിനെ അറിയിച്ചു. ലീഗിനെ കുറ്റപ്പെടുത്തുന്നില്ലെന്നും തെറ്റ്പറ്റിയെങ്കില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. ലീഗ് മന്ത്രിമാരായിരുന്നു വിമര്‍ശനത്തില്‍ മുന്നില്‍ നിന്നത്. ഡിസംബര്‍ ഒന്ന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കോടതയില്‍ ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

This post was last modified on December 27, 2016 3:22 pm