വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിലെ ബൂത്തിന് പുറത്ത് നടത്തിയ പ്രസംഗവും റോഡ് ഷോയെയും കുറിച്ചും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോർട്ട് തേടി. പ്രധാനമന്ത്രിയുടെ നടപട് ചട്ടലംഘനമാണോയെന്ന് പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ നടപടി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് മനു അഭിഷേഖ് സിങ്വിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പ്രധാന മന്ത്രിയെ 48 മുതല്‍ 72 മണിക്കൂര്‍ വരെ പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നും സിങ്വി പരാതിയിൽ ആവശ്യപ്പെടുന്നു.
ഇന്നലെ ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവർക്കൊപ്പം എത്തിയായിരുന്നു മോദി അഹമ്മദാബാദിൽ വോട്ട രേഖപ്പെടുത്തിയത്. ശേഷം തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയും. അൽപ ദുരം റോഡിലൂടെ നടക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വാഹനത്തില്‍ വച്ച് ചെറു പ്രസംഗവും അദ്ദേഹം നടത്തിയിരുന്നു. വോട്ടിന് ബോംബിനേക്കാള്‍ ശക്തിയുണ്ടെന്നും വോട്ട് ചെയ്തപ്പോള്‍ കുംഭമേളയില്‍ പങ്കെടുത്ത നിര്‍വൃതി ലഭിച്ചുവെന്നുമായിരുന്നു പ്രസംഗത്തിലെ പരാമർശങ്ങള്‍.
This post was last modified on April 24, 2019 8:06 am
Leave a Comment