X
    Categories: കായികം

ആഷസില്‍ ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം; യുകെ പ്രധാനമന്ത്രിയെ അറിയിച്ചത് നരേന്ദ്ര മോദിയോ?

മത്സരത്തില്‍ 135 റണ്‍സ് നേടി ബെന്‍ സ്റ്റോക്ക് പുറത്തെടുത്ത ഓള്‍ റൗണ്ട് മികവാണ് ഓസീസിന്റെ കൈകളില്‍ നിന്നും ഇംഗ്ലണ്ട് ജയം പിടിച്ചെടുത്തത്.

ആഷസില്‍ ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം യുകെ പ്രധാനമന്ത്രി അറിഞ്ഞത് നരേന്ദ്ര മോദി വഴിയെന്ന് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചത് ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് അറിയില്ലായിരുന്നു. ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ അറിയിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജി7 ഉച്ചകോടിയുടെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു ഇത്.

ഇംഗ്ലണ്ടിന്റെ ജയത്തില്‍ മോദി അഭിനന്ദനം അറിയിച്ചതിന് പിന്നാലെ യുകെ പ്രധാനമന്ത്രി ഐപാഡ് ആവശ്യപ്പെടുകയും, ആ ദിവസത്തെ ഹൈലൈറ്റ്സ് തിരയുകയും ചെയ്തു. ബ്രിട്ടിഷ്-ഓസ്ട്രേലിയന്‍ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലും ക്രിക്കറ്റ് കടന്നു വന്നിരുന്നു.

മത്സരത്തില്‍ 135 റണ്‍സ് നേടി ബെന്‍ സ്റ്റോക്ക് പുറത്തെടുത്ത ഓള്‍ റൗണ്ട് മികവാണ് ഓസീസിന്റെ കൈകളില്‍ നിന്നും ഇംഗ്ലണ്ട് ജയം പിടിച്ചെടുത്തത്. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സില്‍ നില്‍ക്കെ ജയിക്കാന്‍ 73 റണ്‍സ് കൂടി വേണ്ടിയിടത്താണ് സ്റ്റോക്കിന്റെ തകര്‍പ്പന്‍ ഇന്നിങ്സ് വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തിയത്.

This post was last modified on August 27, 2019 1:19 pm