X

ചട്ടലംഘനം; മോദിക്കെതിരായ പരാതി മാത്രം കാണാനില്ല, സാങ്കേതിക പിഴവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രിക്കെതിരായ പരാതി സമർപ്പിക്കുപ്പെട്ട് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടൽ കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.

സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം ലംഘിച്ച് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട് സമർപ്പിച്ച പരാതി കാണാനില്ല. മോദിക്കെതിരായ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായതായി ആരോപണം. 426 പരാതികളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചട്ടംലംഘിച്ചെന്ന് ഉന്നയിച്ച് രജിസ്റ്റർ ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓപ്പൺ സോഴ്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ലാത്തൂരിലെ പ്രസംഗത്തിനെതിരെ കൊൽക്കത്ത സ്വദേശി മഹേന്ദ്ര സിങ് നൽകിയ പരാതി മാത്രം ഇതിൽ ഇല്ലെന്നാണ് ആരോപണം.

എന്നാൽ, സംഭവം സാങ്കേതിക പിഴവാണെന്നാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേയ്ക്ക് അയച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കമ്മിഷന്റെ വെബ്സൈറ്റ് പ്രകാരംം മോദിക്കെതിരായ പരാതി പരിഹരിക്കപ്പെട്ടു എന്നാണ് കാണുന്നതെന്നും പരാതിക്കാരനായ മഹേന്ദ്ര സിങ് പറയുന്നു. സംഭവത്തിൽ ആക്ഷേപം ശക്തമായതോടെ മഹാരാഷ്ട്ര മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറോട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു മുൻപു വിശദീകരണം നൽകണമെന്നാണ് നിർദേശം.

അതിനിടെ, പ്രധാനമന്ത്രിക്കെതിരായ പരാതി സമർപ്പിക്കുപ്പെട്ട് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടൽ കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. പരാതികൾ ഉയർന്നിട്ടും പ്രധാനമന്ത്രി സമാനമായ പ്രസ്താവനകൾ ആവർത്തിക്കുന്നുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ബാലാകോട്ട് ആക്രമണത്തിലൂടെ പാക്കിസ്താന് തിരിച്ചടി നല്‍കിയ സൈന്യത്തിനും പു‍ല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കും വേണ്ടി വോട്ട് ചെയ്യണമെന്നായിരുന്നു ലാത്തൂരിൽ മോദിയുടെ വിവാദ പ്രസംഗം. ഇതിനെതിരെ ഏപ്രിൽ 9–നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പരാതി എത്തിയയത്. പരാമർശം പ്രഥമദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നു മഹാരാഷ്ട്ര മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്ക് ഒസ്മനാബാദ്‌ തിരഞ്ഞെടുപ്പ് ഓഫിസർ റിപ്പോര്‍ട്ടും നൽകി. മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോട് തിരഞ്ഞെടുപ്പ് കമ്മിഷൻ തേടിയ വിശദീകരണത്തിന് മറുപടിയായിരുന്നു റിപ്പോർട്ട്.

This post was last modified on April 25, 2019 8:29 am

Related Post
Leave a Comment