X

പെണ്ണിനെ നീതിപീഠം പോലും ഉപേക്ഷിച്ചു; ഇനി അവള്‍ എങ്ങോട്ട് പോകും? എം മുകുന്ദന്‍

എല്ലാ പെണ്‍കുട്ടികള്‍ക്കും നിര്‍ഭയമായി നടന്നുപോകാനുള്ള കാലത്തെ നാം സാക്ഷാത്കരിക്കണമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. സൗമ്യ വധക്കേസില്‍ വന്ന വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെണ്ണിനെ നീതിപീഠം പോലും ഉപേക്ഷിച്ച കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. നീതിപീഠവും ഉപേക്ഷിച്ച പെണ്ണ് ഇനി എങ്ങോട്ട് പോവുമെന്നും മുകുന്ദന്‍ ചോദിച്ചു. സാറാ ജോസഫിന്റെ മനോഹരമായ പ്രയോഗമുണ്ട്. ‘ പെണ്ണ് പൂക്കുന്ന കാലം’ എന്നാല്‍ പെണ്ണ് പൂക്കുകയല്ല ,വാടിക്കരിയുകയാണെന്നാണ് ഈ വിധിയോടെ നമ്മള്‍ മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പഴയകാലത്ത് പെണ്‍കുട്ടികള്‍ ഇടവഴിയിലൂടെ ഒറ്റയ്ക്ക് നിര്‍ഭയം നടന്നുപോയിരുന്നു. ഇന്ന് റോഡിന് വലുപ്പം കൂടി,സമ്പത്തുണ്ട്, വെളിച്ചമുണ്ട് എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയം നടന്നുപോകാന്‍ കഴിയുന്നില്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും നിര്‍ഭയമായി നടന്നുപോകാനുള്ള കാലത്തെ നാം സാക്ഷാത്കരിക്കണം. അതിന് എല്ലാ പെണ്‍കുട്ടികളെയം പെങ്ങളായി കാണുക, മകളായി കാണുക അങ്ങനെ ഒരു സന്ദേശം സമൂഹത്തിന് നല്‍കുക എന്ന ഉത്തരവദിത്വവും സാഹിത്യകാരനുണ്ടെന്ന് മുകുന്ദന്‍ പറഞ്ഞു. തലശ്ശേരി ആസാദ് ലൈബ്രറി വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു എം.മുകുന്ദന്‍.

This post was last modified on December 27, 2016 2:28 pm