X

മഹാരാഷ്ട്രയില്‍ മുസ്ലിം പൊലീസുകാരെ ആക്രമിച്ചു

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ വലതുപക്ഷ സംഘടന പ്രവര്‍ത്തകര്‍ മുസ്ലിം പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് കാവിക്കൊടി പിടിപ്പിക്കുകയും ചെയ്തു. ഇവരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസുകാരെ മര്‍ദ്ദിച്ച കുറ്റത്തിന് 17 പേരെ അറസ്റ്റ് ചെയ്തു.

പന്‍ഗാവിലെ വിവാദ സ്ഥലത്ത് കൊടി ഉയര്‍ത്താന്‍ ജനക്കൂട്ടം ശ്രമിച്ചതിനെ തടഞ്ഞതിനാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ യൂനുസ് ഷെയ്ഖിനേയും സഹപ്രവര്‍ത്തകന്‍ കെ അവസ്‌കറെയുമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പരിക്കേറ്റ ഷെയ്ഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫെബ്രുവരി 19-നാണ് വിവാദ സ്ഥലത്ത് കൊടി ഉയര്‍ത്താന്‍ ശ്രമിച്ചത്. സ്ഥലത്തെത്തിയ ഷെയ്ഖും അവസ്‌കറും കൊടി ഉയര്‍ത്താന്‍ എത്തിയവരോട് പിരിഞ്ഞു പേകാന്‍ ആവശ്യപ്പെട്ടു. കാവി കൊടി ഉയര്‍ത്തുന്നത് വര്‍ഗീയ കലഹത്തിന് കാരണമാകുമെന്ന് പറഞ്ഞാണ് അവര്‍ ജനക്കൂട്ടത്തെ തടഞ്ഞതെന്ന് പൊലീസ് പറയുന്നു. പിറ്റേദിവസം രാവിലെ ഒമ്പത് മണിയോടെ ഗ്രാമത്തിലെ 300 പേരടങ്ങുന്ന സംഘം പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് ആക്രമണം നടത്തിയതും ഷെയ്ഖിനെ കൊണ്ട് കൊടി പിടിപ്പിച്ച് തെരുവിലൂടെ നടത്തിയതും.

12000-ത്തോളം ജനസംഖ്യയുള്ള പന്‍ഗാവില്‍ മറാത്തക്കാരും ദളിതരും റെഡ്ഡിമാരും മുസ്ലിങ്ങളുമുണ്ട്.

This post was last modified on December 27, 2016 3:50 pm