X

മലാപ്പറമ്പിലെ കുട്ടികള്‍ കളക്‌ട്രേറ്റില്‍ പഠിക്കും

അഴിമുഖം പ്രതിനിധി

മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടി. ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണ് കോടതിയുടെ ഉത്തരവ് പ്രകാരം സ്‌കൂള്‍ അടച്ചത്. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മന്ത്രിസഭാ തീരുമാനം ഇന്ന് രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

മലാപ്പറമ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കോഴിക്കോട് കളക്‌ട്രേറ്റിലെ താല്‍ക്കാലിക സംവിധാനത്തിലേക്ക് മാറ്റി. സ്‌കൂള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാകും വരെ കുട്ടികള്‍ ഇവിടെയാകും പഠിക്കുക.

രാവിലെ അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് മന്ത്രിസഭ യോഗ തീരുമാനം കോടതിയെ അറിയിച്ചുവെങ്കിലും ആദ്യം കോടതി തീരുമാനം നടപ്പിലാക്കാനായിരുന്നു ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഉത്തരവ് നടപ്പിലാക്കിയ ശേഷം മറ്റു കാര്യങ്ങള്‍ പരിഗണിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് ആദ്യം നടപ്പിലാക്കണമെന്നും അതിനുശേഷമേ സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുവെന്നും കോടതി പറഞ്ഞു.

ഇതേതുടര്‍ന്നാണ് വൈകുന്നേരം സ്‌കൂള്‍ പൂട്ടിയത്. സ്‌കൂള്‍ പൂട്ടുന്നതിന് എതിരെ സമരം ചെയ്തിരുന്ന സ്‌കൂള്‍ സംരക്ഷണ സമിതി എതിര്‍ത്തില്ല.

This post was last modified on December 27, 2016 4:12 pm