X

തൂവാനതുമ്പികളിലെ ബാബുവിനെ അവതരിപ്പിച്ച അലക്‌സ് മാത്യു അന്തരിച്ചു

തൂവാനതുമ്പികളിലെ ബാബു എന്ന ബസ് മുതലാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഡോക്റ്റര്‍ അലക്സ് മാത്യു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ  ഇഞ്ചമ്പാക്കത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം അന്ത്യകര്‍മ്മങ്ങള്‍ ഇരുപത്തഞ്ചാം തീയതി കോട്ടയത്തെ സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. 

ജീവശാസ്ത്രജ്ഞന്‍, വേദിക്-ഇന്ത്യ സൊസൈറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഏന്‍ഷ്യന്‍റ്റ് ഇന്റഗ്രേറ്റീവ്‌ തെറാപ്പീസ് എന്നീ സംഘടനകളുടെ സ്ഥാപകനായ അദ്ദേഹം മലയാളം ,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലായി അറുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഗവേഷണങ്ങള്‍ക്കായി സിനിമാലോകത്തുനിന്ന് പിന്‍വാങ്ങിയ അദ്ദേഹം പിന്നീട് ഡോക്യുമെന്ററികളിലേക്ക്‌ തിരിയുകയായിരുന്നു. 220 ഡോക്യുമെന്ററികള്‍ അലക്സ് മാത്യു മുപ്പതു വര്‍ഷത്തിനിടയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. 

ദേവമാതാ ബസ്‌ ഓണര്‍ ബാബു എന്ന വില്ലന്‍ വേഷം വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അദ്ധേഹത്തിന്റെ ദേവി ഇലക്ട്രിക്കല്‍സോ? ദേവിക്കും ഇലക്ട്രിസിറ്റിയോ? എന്ന ഡയലോഗ് ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ക്കുന്നു.

This post was last modified on December 27, 2016 3:14 pm