X

മെഡിക്കല്‍ പ്രവേശനം: ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിംകോടതി

അഴിമുഖം പ്രതിനിധി

കേരളത്തിലെ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ ഈ വര്‍ഷം ഇടപെടുന്നില്ലെന്ന് സുപ്രിംകോടതി. സര്‍ക്കാര്‍ അനുമതിയോടെ പ്രവേശനം നടന്നതിനാല്‍ ഇടപെടുന്നില്ല. അമൃത കല്പിത സര്‍വകലാശാല മെഡിക്കല്‍ പ്രവേശന വിഷയത്തിലും  ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് സ്വന്തം നിലയ്ക്ക് കൌണ്‍സിലിങ് നടത്താന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 

അതേസമയം മെഡിക്കല്‍ പ്രവേശനത്തിന് മഹാരാഷ്ട്രയില്‍ ഏകീകൃത കൌണ്‍സിലിങ് വേണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. പ്രവേശനം നടക്കാന്‍ ബാക്കിയുള്ള സീറ്റുകളിലാണ് വിധി ബാധകമാവുക. കല്‍പ്പിത സര്‍വ്വകലാശാലകളിലെ ഈ വര്‍ഷത്തെ കൌണ്‍സിലിങ് കോടതി നിലനിര്‍ത്തി. മഹാരാഷ്ട്രയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കിയതിനെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി ഉത്തരവ്. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് നടപ്പിലാക്കിയത് ഏകീകൃത മാനദണ്ഡം ഉറപ്പിക്കാനായിരുന്നു. നീറ്റ് നടത്തിയ ശേഷം കോളജുകള്‍ സ്വന്തം നിലയ്ക്കാണ് പ്രവേശനം നടപ്പിലാക്കുന്നതെങ്കില്‍ നീറ്റിന്‍റെ ഉദ്ദേശ ലക്ഷ്യം തന്നെ ഇല്ലാതാകുമെന്ന് മഹാരാഷ്ട്രയുടെ കേസില്‍ കേന്ദ്രം വാദിച്ചു.

 

 

This post was last modified on December 27, 2016 2:26 pm