X

ഇന്ത്യയുടെ അടുത്ത തലമുറകളെപ്പോലും നശിപ്പിക്കാന്‍ ശേഷിയുള്ള ബോംബുകള്‍ കൈയിലുണ്ട്: പാക് പ്രതിരോധമന്ത്രി

അഴിമുഖം പ്രതിനിധി

യുദ്ധത്തിനു വന്നാല്‍ ഇന്ത്യയെക്കെതിരെ പ്രയോഗിക്കാന്‍ പ്രത്യകതരം ബോംബുകളുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖൗജ ആസിഫ്. പാക്കിസ്ഥാന്‍ ആണവായുധം നിര്‍മിച്ചിരിക്കുന്നത് ചില്ലുകൂട്ടില്‍ സൂക്ഷിച്ചുവയ്ക്കുന്നതിനല്ലെന്നും വേണ്ടി വന്നാല്‍ ഇന്ത്യയ്‌ക്കെതിരെ അത് പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ഖൗജ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏതു നടപടിക്കും തിരിച്ചടി നല്‍കുവാന്‍ പാക്കിസ്ഥാന്‍ സര്‍വസജ്ജമാണെന്നും ഇന്ത്യയെക്കെതിരെ പ്രയോഗിക്കാന്‍ പ്രത്യകതരം ബോംബുകളുണ്ടെന്നും ഖൗജ പറയുന്നു. കൂടാതെ ഇന്ത്യയുടെ അടുത്ത തലമുറകളെപ്പോലും നശിപ്പിക്കാന്‍ ശേഷിയുള്ള ബോംബുകള്‍ പാക്കിസ്ഥാന്റെ കൈയിലുണ്ടെന്ന ഭീഷണിയും ഖൗജ മുഴക്കിയിട്ടുണ്ട്.

മൂന്നാലു രാജ്യങ്ങളുടെ എതിര്‍പ്പു പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവാകില്ല. ഉറി സൈനിക താവളത്തില്‍ പാക്കിസ്ഥാനാണ് ആക്രമണം നടത്തിയതെന്നു തെളിയിക്കാന്‍ യാതൊരു തെളിവുകളുമില്ല. ആക്രമണത്തിനു പിന്നില്‍ ഇന്ത്യതന്നെയാണെന്നും ആസിഫ് ആരോപിച്ചു.

This post was last modified on December 27, 2016 2:26 pm