X

ക്ഷേത്ര പ്രവേശനം സ്ത്രീക്കും പുരുഷനും തുല്യാവകാശമുണ്ടെന്ന് ആര്‍ എസ് എസ്

അഴിമുഖം പ്രതിനിധി

സ്ത്രീകളുടെ ക്ഷേത്ര പ്രവേശന വിഷയത്തില്‍ നിലപാടുമാറ്റവുമായി ആര്‍ എസ് എസ്. സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഷാനി ഷിഗ്നാപൂരില്‍ നടക്കുന്ന പ്രക്ഷോഭം പോലുള്ളവ ചര്‍ച്ചയിലൂടേയും സംവാദത്തിലൂടേയും പരിഹരിക്കണമെന്ന് ആര്‍ എസ് എസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തത്തെ റിപ്പോര്‍ട്ടില്‍ ആര്‍ എസ് എസ് പിന്തുണയ്ക്കുന്നുണ്ട്. ശബരിമലയിലും മറ്റും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തതിന് പിന്നിലെ ആചാരങ്ങളേയും കാരണങ്ങളേയും മനസ്സിലാക്കണം എന്നായിരുന്നു നേരത്തെയുള്ള നിലപാട്.

സ്ത്രീകളുടെ ക്ഷേത്ര പ്രവേശന വിഷയം വൈകാരികമായ വിഷയമാണെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ചര്‍ച്ചകളിലൂടെ ആളുകളുടെ മനോഭാവത്തില്‍ മാറ്റം കൊണ്ടുവരണമെന്നും പ്രതിജ്ഞ ചെയ്യുന്നുണ്ട്. എന്നാല്‍ ക്ഷേത്ര പ്രവേശന സമരങ്ങള്‍ അനാവശ്യമാണെന്നും സമരങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ക്ഷേത്ര പ്രവേശന വിഷയത്തില്‍ ഏകാഭിപ്രായത്തിന്റെ കുറവുണ്ട്. അത്തരം വിഷയങ്ങളെ രാഷ്ട്രീയ വല്‍ക്കരുത്. പ്രക്ഷോഭങ്ങള്‍ക്ക് പകരം ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും വേണം പരിഹരിക്കാന്‍, റിപ്പോര്‍ട്ട് പറയുന്നു.

ഈ റിപ്പോര്‍ട്ടില്‍ യുക്തിവാദികളെ ആക്രമിക്കുന്നുമുണ്ട് ആര്‍ എസ് എസ്. തങ്ങള്‍ വിശ്വസിക്കാത്ത ദൈവങ്ങളില്‍ ബലം പ്രയോഗിച്ച് ആരാധിപ്പിക്കുയാണോ ആവശ്യം അതോ ദൈവത്തില്‍ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുമോ എന്ന് യുക്തിവാദികള്‍ വിശദീകരിക്കണമെന്ന് ആര്‍ എസ് എസ് ആവശ്യപ്പെടുന്നു. സംഘടിത മതങ്ങളുടെ ക്രൂരമായ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കാത്തവര്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഹിന്ദു ജീവിത ചര്യയെ ആക്രമിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ ആര്‍ എസ് എസ് ആവശ്യപ്പെടുന്നു.

This post was last modified on December 27, 2016 3:48 pm