X

ജനങ്ങളുടെ എണ്ണമല്ല ആവേശമാണ് വളര്‍ച്ചയിലേക്ക് നയിക്കുകയെന്ന് മോദി

അഴിമുഖം പ്രതിനിധി

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതാണ് പ്രധാനമന്ത്രി മോദി. ആസിയാന്‍ ബിസിനസ് നിക്ഷേപ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ആസിയാനും സ്വാഭാവിക പങ്കാളികളാണ്. സ്ഥൂല സാമ്പത്തിക ഘടകങ്ങളുടെ സ്ഥിരതയാണ് തെക്കു കിഴക്കന്‍ ഏഷ്യയുടെ വളര്‍ച്ചയ്ക്കും സ്ഥിരതയ്ക്കും പ്രധാന കാരണം. ആസിയാനിലെ ചെറിയ രാജ്യങ്ങള്‍ മുതല്‍ ചൈന പോലുള്ള വലിയ രാജ്യങ്ങള്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്തു. ജനങ്ങളുടെ എണ്ണമല്ല അവരുടെ ആവേശമാണ് വളര്‍ച്ചയിലേക്ക് നയിക്കുക. ഇന്ത്യയുടെ എല്ലാ മേഖലകളിലും മാറ്റം പ്രകടനമാണ്. ഏഷ്യയുടെ തിരിച്ചുവരവിന്‌ ആസിയാന്‍ സമ്പദ് വ്യവസ്ഥകള്‍ അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ ഊഴമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 3:26 pm