X

മദര്‍ തെരേസയെ സെപ്തംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും

അഴിമുഖം പ്രതിനിധി

പാവങ്ങളുടെ അമ്മയും മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപകയുമായ മദര്‍ തെരേസയെ സെപ്തംബര്‍ നാലിന് ഫ്രാന്‍സിസ് മാര്‍പാപ വിശുദ്ധയായി പ്രഖ്യാപിക്കും. വൈദ്യ ശാസ്ത്രത്തിന് കണ്ടെത്താന്‍ സാധിക്കാത്ത പറ്റാത്ത രണ്ട് അത്ഭുത പ്രവൃത്തികള്‍ അംഗീകരിച്ചാണ് മദര്‍ തെരേസയെ  വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. 2003ല്‍ ആണ് ജോണ്‍ പോള്‍ മാര്‍പാപ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. 1910ല്‍മാസിഡോണിയയില്‍ ജനിച്ച ആഗ്നസ് ബൊജക്സ്യൂ എന്ന മദര്‍ തെരേസ, 18മത്തെ വയസ്സില്‍ അയര്‍ലണ്ടിലെ കന്യാമഠത്തില്‍ ചേരുകയും അതുവഴി  1951ല്‍ ഇന്ത്യയിലെത്തുകയും ചെയ്തു. കല്‍ക്കത്തയില്‍ കത്തോലിക്ക സന്യാസിനി സഭയായ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിക്കുകയും സമൂഹ സേവനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത  മദര്‍ തെരേസയെ  1962ല്‍ പത്മശ്രീയും 1980ല്‍ ഭാരത രത്നയും നല്‍കി രാജ്യം ആദരിച്ചിരുന്നു.

 

This post was last modified on December 27, 2016 3:55 pm