X

‘മാപ്പിളരാജാവ്’: കുഞ്ഞാലിമരയ്ക്കാരിൽ മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്കിനു പിന്നിൽ ബാഹുബലിയുടെ കലാസംവിധായകൻ

സോഷ്യൽ മീഡിയ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഈ സംശയത്തിനുള്ള മറുപടി.

കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിലെ മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്ക് ആദ്യമായി പുറത്തുവിട്ടത് നടൻ സിദ്ധീഖാണ്. ഒരു പെൻസിൽ സ്കെച്ചായിരുന്നു അത്. പായ്ക്കപ്പലിന്റെ പായ്മരത്തിനു ചുവട്ടിൽ ചക്രവാളത്തിലേക്ക് കണ്ണുറപ്പിച്ചെന്നോണം നിവർ‍‍ന്ന് നിൽക്കുന്ന ദൃഢഗാത്രം. അരയിൽ വാളുറപ്പിച്ചിരിക്കുന്നു. കാലിൽ പോർച്ചുഗീസ് ശൈലിയിലുള്ള തുകൽച്ചെരിപ്പുകൾ. കുഞ്ഞാലി മരയ്ക്കാരുടെ അതിമനോഹരമായ കാൽപനിക ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

‘ഇന്ത്യൻ കടലുകളുടെ പ്രഭു’വെന്നും ‘മാപ്പിളരാജാവ്’ എന്നുമുള്ള പട്ടങ്ങൾ സ്വയമെടുത്തണിഞ്ഞ് സാമൂതിരിയുടെ അതൃപ്തി വാങ്ങിയ കടലിന്റെ അധിപനായ കച്ചവടക്കാരന്റെ ചിത്രം വരച്ചെടുത്തത് ആരെന്ന സംശയമായിരുന്നു പലർക്കും. സോഷ്യൽ മീഡിയ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഈ സംശയത്തിനുള്ള മറുപടി. ബാഹുബലിയുടെ കലാസംവിധായകനായ മനു ജഗദ് ആണ് ഈ ചിത്രം വരച്ചത്.

ഈ ഖനിത്തൊഴിലാളികൾ ‘എലിമാളങ്ങളി’ൽ കുടുങ്ങിയിട്ട് ദിവസം പത്ത് കഴിഞ്ഞു; തായ്‌ലാൻഡിലെ കുട്ടികൾക്കു വേണ്ടി മോട്ടോർ പമ്പ് അയച്ച ഇന്ത്യാ സർക്കാർ എവിടെ?

This post was last modified on December 24, 2018 10:46 pm