X

പോള്‍ മുത്തൂറ്റ് വധക്കേസ്: ആദ്യ 13 പ്രതികള്‍ കുറ്റക്കാര്‍

അഴിമുഖം പ്രതിനിധി

പോള്‍ മുത്തൂറ്റ് വധക്കേസില്‍ ആദ്യ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനനന്തപുരം സിബിഐ കോടതി കണ്ടെത്തി. പതിനാലാം പ്രതിയായ അനീഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കാരി സതീഷും ജയചന്ദ്രനും പുത്തന്‍പാലം രാജേഷും അടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണ്. ഈ കേസില്‍ രണ്ട് കുറ്റപത്രങ്ങളാണ് സിബിഐ സമര്‍പ്പിച്ചിരുന്നത്. ഒന്ന് കൊലപാതകത്തിനും രണ്ടാമത്തേത് ഗൂഢാലോചനയ്ക്കും. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞുവെന്ന് തിരുവനന്തപുരം സിബിഐ കോടതി അഭിപ്രായപ്പെട്ടു. രണ്ട് കേസിലുമായി 18 പേര്‍ കുറ്റക്കാരാണ്.
പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. കൊലപാതകം നടന്ന് ആറുവര്‍ഷം കഴിഞ്ഞിട്ടാണ് കേസില്‍ വിധി പറയുന്നത്. 2009 ഓഗസ്റ്റ് 22-നാണ് പോണ്‍ എം ജോര്‍ജ്ജ് കുത്തേറ്റ് മരിച്ചത്. മുത്തൂറ്റ് എം ജോര്‍ജ്ജ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പോള്‍. ആലപ്പുഴ നെടുമുടിയില്‍ വച്ചാണ് പോള്‍ കൊല്ലപ്പെട്ടത്. ആദ്യം കേരള പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

This post was last modified on December 27, 2016 3:21 pm