X

പ്രകാശ കണികകളുടെ ചിറകിലേറി ചൊവ്വയിലെത്താം

അഴിമുഖം പ്രതിനിധി

പ്രകാശത്തിന്റെ ശക്തി ഉപയോഗിച്ച് മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള സാങ്കേതിക വിദ്യയ്ക്ക് നാസ ഗവേഷകര്‍ രൂപം നല്‍കുന്നു. ഈ സാങ്കേതിക വിദ്യ ചന്ദ്രനിലേക്കുള്ള അഞ്ചു മാസത്തെ യാത്ര കേവലം മൂന്നു ദിവസമായി ചുരുക്കും.

ചുവന്ന ഗ്രഹത്തിലേക്കുള്ള ബഹിരാകാശ വാഹനത്തെ ഉയര്‍ത്തി വിടാന്‍ ലേസറുകള്‍ ഉപയോഗിക്കുന്ന ഫോട്ടോണിക് പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഫിലിപ്പ് ലുബിന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്.

വാഹനത്തിന്റെ മുന്നോട്ടുള്ള പോക്കിന് ഫോട്ടോണുകളുടെ പ്രവേഗത്തെയാണ് ഈ സംവിധാനം ആശ്രയിക്കുക. സൂര്യപ്രകാശത്തിലെ ഫോട്ടോണുകള്‍ക്ക് പകരം ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള വലിയ ലേസറുകള്‍ ഉപയോഗിച്ച് വാഹനത്തെ തള്ളിവിടുന്ന തരത്തിലാണ് ലൂബിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അഞ്ചുമാസം എടുക്കും ചൊവ്വയിലെത്താന്‍. പുതിയ സംവിധാനം തയ്യാറായിക്കഴിഞ്ഞുവെന്ന് ലൂബിന്‍ അവകാശപ്പെട്ടു. സയന്‍സ് ഫിക്ഷനില്‍ നിന്നും ഈ സംവിധാനത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നതിന് അടുത്തെത്തി കഴിഞ്ഞുവെന്ന് ലൂബിന്‍ പറയുന്നു.

നിലവില്‍, ഒരു ബഹിരാകാശ വാഹനം വിക്ഷേപിക്കുന്നത് റോക്കറ്റിലെ ഇന്ധനം കത്തിച്ചാണ്. ഈ ഇന്ധനത്തിന്റെ ഭാരം വാഹനത്തെ താഴേക്ക് വലിക്കുന്നുണ്ട്.

വസ്തുക്കള്‍ക്ക് വേഗത നല്‍കാന്‍ പ്രകാശമോ ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷനോ ഉപയോഗിക്കുന്ന സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കാര്യക്ഷമമല്ലാത്തതാണ്. പ്രകാശത്തിന്റെ വേഗതയ്ക്ക് അനുസരിച്ചാണ് വൈദ്യുത കാന്തിക ത്വരണം സംഭവിക്കുന്നത്. എന്നാല്‍ രാസപ്രക്രിയയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജത്തിന് അനുസരിച്ചാണ് രാസ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും. ഈ രണ്ടു പ്രവര്‍ത്തനങ്ങളും വേഗതയെ രണ്ട് രീതികളിലാണ് സ്വാധീനിക്കുന്നത്.

This post was last modified on December 27, 2016 3:50 pm