X

നെഹ്‌റുവിന്റെ രാഷ്ട്ര നിര്‍മ്മാണ ആശയങ്ങള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്തത്‌: അമിത് ഷാ

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന്റെ ഭാഗമായി നെഹ്‌റുവിന് നേര്‍ക്കുള്ള ബിജെപിയുടെ ആക്രമണം തുടരുന്നു. പാരമ്പര്യ മൂല്യങ്ങളെ ഉപേക്ഷിക്കുകയും വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ആശയങ്ങള്‍ പകരം വയ്ക്കുകയും ചെയ്യുന്നതായിരുന്നു നെഹ്‌റുവിന്റെ രാഷ്ട്ര നിര്‍മ്മാണ ആശയമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അതില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ മൂല്യങ്ങളെ സംരക്ഷിക്കുന്നതായിരുന്നു ജനസംഘത്തിന്റെ നേതാവായ ദീന്‍ദയാല്‍ ഉപാദ്ധ്യായുടേതെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഭാരതീയ ജനസംഘത്തിന്റേയും ബിജെപിയുടേയും അടിസ്ഥാനമിട്ടത് ഉപാദ്ധ്യായുടെ ആശയമായിരുന്നു.

ഉപാദ്ധ്യായുടെ ആത്മകഥയുടെ പ്രകാശ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍. സ്വാതന്ത്ര്യ സമരകാലത്ത് വിവിധ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ സ്വാതന്ത്ര്യത്തിനായി പോരാടി. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ പൂര്‍ണ ക്രഡിറ്റ് കോണ്‍ഗ്രസ് എടുത്തു.

ഇന്ത്യയുടെ മൂല്യങ്ങളേയും പാരമ്പര്യത്തിനേയും അടിസ്ഥാനപ്പെടുത്തിയുള്ള രാജ്യത്തെ കെട്ടിപ്പെടുക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാന്‍ ഉപാദ്ധ്യായയും മറ്റും അവിശ്രമം ശ്രമിച്ചിരുന്നുവെന്നും ഈ പാതയാണ് ബിജെപി പിന്തുടരുന്നതെന്നും ഷാ പറഞ്ഞു.

This post was last modified on December 27, 2016 4:12 pm