X

യമുനാതീരത്തെ പരിസ്ഥിതി നശീകരണം ; ശ്രീ ശ്രീ രവിശങ്കര്‍ പിഴയടച്ചു

അഴിമുഖം പ്രതിനിധി

യമുനാതീരത്തെ പരിസ്ഥിതി നശീകരണത്തിന്റെ പിഴയായ നാലേമുക്കാല്‍ കോടി രൂപ ശ്രീ ശ്രീ രവിശങ്കര്‍ ഇന്ന് കെട്ടിവച്ചു. വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ലോക സാംസ്കാരികോത്സവം നടത്തുകയും അതിനാല്‍ യമുനാതീരത്തെ ജൈവവ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കി എന്നും ചൂണ്ടിക്കാട്ടി ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ ആണ് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ട്രസ്റ്റ് പിഴയടയ്ക്കണം എന്ന് വിധിച്ചത്. തീരത്തെ പരിസ്ഥിതിയ്ക്ക് നാശം ഉണ്ടാക്കിയിട്ടില്ല എന്നും പിഴയടയ്ക്കില്ല എന്നും രവിശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ നിയോഗിച്ച അന്വേഷണ സമിതി യമുനാതീരത്തെ ജൈവവ്യവസ്ഥ താറുമാറാക്കപ്പെട്ടു എന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് പിഴ അടയ്ക്കണം എന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ അന്ത്യശാസനം നല്‍കുകയും ചെയ്തതോടെ ആര്‍ട്ട് ഓഫ് ലിവിംഗ് പിഴയൊടുക്കുകയായിരുന്നു

 

This post was last modified on December 27, 2016 4:12 pm