X

നേപ്പാളിനെ തകര്‍ത്ത് ഭൂചലനം; നൂറിലേറെ മരണം

അഴിമുഖം പ്രതിനിധി

അതിശക്തമായ ഭൂകമ്പത്തില്‍ നേപ്പാളില്‍ നൂറിലേറെ മരണം,വന്‍ നാശനഷ്ടം . റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കാഠ്മണ്ഡുവും പൊഖാറ നഗരവും ഉള്‍പ്പെടെ മധ്യനേപ്പാള്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നു.  നിരവധിപ്പേര്‍ ഇപ്പോഴും തകര്‍ന്നുവീണ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നതിനാല്‍ മരണ സംഖ്യ കൂടാനാണ് സാധ്യത. ഇന്ത്യന്‍ സമയം രാവിലെ 11.56 നായിരുന്നു ഭൂകമ്പത്തിന്റെ ആരംഭം. പൊഖാറയ്ക്ക് 80 കിലോമീറ്റര്‍ കിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി പറയുന്നത്. ആദ്യചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 ആയിരുന്നു രേഖപ്പെടുത്തിയത്. തുടര്‍ചലനങ്ങളില്‍ ഇത് 7.9 ആയി. നേപ്പാളില്‍ ഉണ്ടായി ഭൂചലനത്തിന്റെ തുടര്‍ച്ചയെന്നോണം ഉത്തരേന്ത്യന്‍ നഗരങ്ങളിലും ഭൂകമ്പമുണ്ടായിട്ടുണ്ട്. ഭൂകമ്പത്തില്‍ ഇന്ത്യയില്‍ എട്ടുപേര്‍ മരിച്ചതായി പറയുന്നു.

കാഠ്മണ്ഡുവിലെയും പൊഖാറയിലെയും നിരവധി ചരിത്രപ്രധാനമായ സ്തംഭങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളില്‍പ്പെട്ട ദര്‍ബാര്‍ സ്‌ക്വയര്‍, 19ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ധരാഹാര(ഭീംസെന്‍ ടവര്‍) എന്നിവയും പുരാതനമായ പല ക്ഷേത്രങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നുവീണിട്ടുണ്ട്. പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. റോഡുകളും തകര്‍ന്നു. 

നേപ്പാള്‍ ഭൂകമ്പത്തിന്റെ ദുരിതക്കാഴ്ച്ചകള്‍ ട്വിറ്ററില്‍

http://earthquake-report.com/2015/04/25/massive-earthquake-nepal-on-april-25-2015/
https://twitter.com/hashtag/nepal
https://twitter.com/hashtag/kathmandu?src=rela

 

This post was last modified on December 27, 2016 2:57 pm